പെട്രോൾ പമ്പുകളിൽനിന്ന് വ്യവസായ സ്ഥാപനങ്ങൾ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം
ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ നിന്ന് വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 90 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൻകിട ഉപഭോക്താക്കൾ ഇനി മുതൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ മാത്രമേ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ എന്നാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ്. സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്. സാധാരണക്കാരായ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ പമ്പുകളിലെ […]
Read more

