Tag: LATEST

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തി ഒപ്പിടണമെന്നടക്കം നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇത് മാസത്തില്‍ ഒരിക്കല്‍ എന്ന […]
Read more

തൃശ്ശൂരിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശ്ശൂർ: തൃശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്നു പേരെയാണ് കഴിഞ്ഞദിവസം നായ കടിച്ചത്. ഒരു ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. ഇവരെല്ലാവരും തന്നെ ആശുപത്രിയിൽ എത്തി വാക്സിൻ എടുത്തിരുന്നു.നിരവധി തെരുവുനായ്ക്കളെയും ഈ നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നുണ്ട് കഴിഞ്ഞദിവസം പഞ്ചായത്ത് ഇടപെട്ട് നായയെ പിടികൂടിയെങ്കിലും വൈകുന്നേരത്തോടെ ഇത് ചത്തു. തുടർന്നു നടത്തിയ സ്രവ പരിശോധന ഫലമാണ് ഇന്ന് പുറത്തുവന്നത്. നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജാഗ്രത ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും ലക്ഷണങ്ങൾ […]
Read more

വിജയ്‌യുടെ TVK വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി ന്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂണ്‍ 22ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിജയ്‌യുടെ ജന്മദിനത്തിനൊപ്പം ചാനലും ആരംഭിക്കുന്നത് ആരാധകര്‍ക്ക് ഇരട്ടി ആഘോഷത്തിന് വഴിവയ്ക്കുമെന്നാണ് ബിബിട്രാക്കര്‍മാനിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് അവകാശപ്പെടുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യവ്യാപകമായി തന്നെ കാണികളെ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങുന്നതെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നുണ്ട്. വെട്രി ന്യൂഡ് ഹാന്‍ഡിലിന്റെതെന്ന് പറയപ്പെടുന്ന ഇസ്റ്റഗ്രാം പേജിനൊപ്പം […]
Read more

കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ സാമ്പത്തിക സഹായം: പദ്ധതി ഈ അധ്യയന വർഷം നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വർഷത്തിൽ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

മമത ബാനർജിക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പോലീസ്

കൊൽക്കത്ത: കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മമത ബാനര്‍ജിക്കെതിരെ കേസ്. കൊല്‍ക്കത്ത പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥതയുമുണ്ടാക്കാന്‍ മമതയുടെ പ്രസംഗം കാരണമായെന്നാണ് പരാതി. കൊല്‍ക്കത്ത സ്വദേശിയായ തുഷാര്‍ കാന്തി ദാസാണ് പരാതി നല്‍കിയത്. വോട്ടിംഗ് രീതികള്‍ മാറിയാല്‍ ഒരു പ്രത്യേക സമൂഹത്തിന് പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മമത ബാനര്‍ജി നടത്തിയതായി തുഷാര്‍ കാന്തിദാസ് പരാതിയില്‍ അവകാശപ്പെട്ടു. ഈ പരാമര്‍ശങ്ങള്‍ പ്രകോപനപരവും സാമുദായിക ഐക്യത്തെയും പൊതു […]
Read more

മേജര്‍ രവിക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ […]
Read more

ലോകകപ്പിന് ശേഷം വിരമിക്കല്‍ സൂചന നല്‍കി തിബൗട്ട് കോര്‍ട്ടോയിസ്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി ബെല്‍ജിയത്തിന്റെയും റയല്‍ മാഡ്രിഡിന്റെയും ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ്. യുഎസിലെ സീറ്റിലില്‍ വെച്ച് ഈജിപ്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് താരം തന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെക്കുറിച്ച് മനസ്സ് തുറന്നത്. കെവിന്‍ ഡി ബ്രൂയ്നെ അടക്കമുള്ള ബെല്‍ജിയത്തിന്റെ പ്രശസ്തമായ സുവര്‍ണ തലമുറയിലെ പല മുതിര്‍ന്ന താരങ്ങളും തങ്ങളുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് കോര്‍ട്ടോയിസിന്റെ പ്രതികരണം. […]
Read more

നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ കണ്ണൂർ ദന്തൽ കോളജ് വിദ്യാർത്ഥി ആർഎൽ.നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോക്ടർ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പ്രസ്താവിക്കാനായി മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും കള്ളക്കേസിലേക്ക് തന്നെ ബോധപൂർവ്വം വലിച്ചിഴയ്ക്കുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ ഡോ റാം വാദിച്ചത്. നേരത്തെ ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് റാം […]
Read more

തൃശ്ശൂരിൽ ബിജെപി ജില്ലാ നേതാവിനെതിരെ വധശ്രമത്തിന് കേസ്

തൃശ്ശൂർ : ബിജെപി പ്രാദേശിക നേതാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കാണിച്ച് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെ മതിലകം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 110-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, താമസിച്ചു വന്നുവെന്ന് ആരോപിച്ച് ശ്രീകുമാർ […]
Read more

സൗദിയും തുർക്കിയും തമ്മിൽ റെയിൽവേ കണക്ഷൻ വരുന്നു

റിയാദ്: ആഗോള ലോജിസ്റ്റിക്സ് മേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കിക്കൊണ്ട് പ്രദേശത്തെ ഏറ്റവും വലിയ റെയിൽവേ കണക്റ്റിവിറ്റി പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിക്കുന്നു. സൗദി അറേബ്യയും തുർക്കിയും തമ്മിൽ റെയിൽവേ ബന്ധം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര-ഗതാഗത മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും പിന്തുണക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്കുവഹിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ചുവടുവെപ്പ്. […]
Read more

Recent News