Tag: LATEST

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ സാധ്യതയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ലെന്ന് സൂചന. വിരമിക്കൽ പ്രായം ഉയർത്തൽ വിസ്മയം ഇത്തവണയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. വിരമിക്കൽ പ്രായം 60 ആയി ഇത്തവണ ഏകീകരിക്കാൻ സാധ്യതയില്ല. ധവളപത്രത്തിലെ നിർദേശം ഇത്തവണത്തെ ബജറ്റിൽ പരി​ഗണിക്കാനിടയില്ല. മെയ് 31ന് 12360 പേർ വിരമിച്ചതിനാൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ല. ഒരു ​ഗഡു ക്ഷാമബത്തയാണ് ബജറ്റിലെ വിസ്മയം. മുൻകാല പ്രാബല്യത്തോടെ നൽകാനാണ് സാധ്യത.
Read more

ഐപിഎസ് ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിൽ ഡിജിപിക്കും അതൃപ്‌തി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ഉയരുന്നത് വലിയ പരാതി. എഡിജിപിമാരടക്കം മുൻ സർക്കാരുമായി അടുത്തു നിന്ന ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയതിൽ ഡിജിപിയും അതൃപ്‌തിയിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി കാര്യങ്ങൾ ധരിപ്പിക്കും. ഐഎഎസിലെന്ന പോലെ ഇടത് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമനം നല്‍കിക്കൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്‍റെ നടപടി. എന്നാൽ സ്ഥലമാറ്റത്തിൽ ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നുളള ശുപാർശയിൽപ്പെടാത്തവർ പട്ടികയിൽ […]
Read more

ഒഡിഷയിൽ അംഗണവാടി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം ; പ്രഖ്യാപിച്ച് ബിജെപി സർക്കാർ

ഭുബനേശ്വർ: ഒഡീഷയിൽ അംഗണവാടി മുതൽ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ. ഒഡീഷയിലെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല. ഇതോടെ രാജ്യത്ത് ആദ്യമായി അംഗൻവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സർക്കാർ വന്ന് രണ്ട് വർഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ […]
Read more

‘നിപ: ‘വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല’; കെ മുരളീധരന്‍

കോഴിക്കോട്: നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയമായിട്ടുള്ള വിമര്‍ശനമായി മാത്രമേ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല എന്നതടക്കമുള്ള ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ നിര്‍ദ്ദേശവും കൊടുത്തിട്ടാണ് തിരുവനന്തപുരത്ത് വന്നത്. കേരളത്തിന്റെ മൊത്തം വിഷയങ്ങള്‍ നോക്കണ്ടേ. ഈ ഈ […]
Read more

പ്ലീഡറുടെ നിയമനം; ഭക്തജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നതുകൊണ്ടാണ് നടപടി സ്വീകരിച്ചത് – കെ. മുരളീധരൻ

തിരുവനന്തപുരം: ദേവസ്വം പ്ലീഡറുടെ നിയമനത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് സമ്മതിച്ച് മന്ത്രി കെ. മുരളീധരൻ. പ്രശസ്തനായ ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള സംശയത്തിന്റെ നിഴൽ നിൽക്കാൻ പാടില്ലെന്ന സർക്കാരിന്റെ നിർബന്ധബുദ്ധിയാണ് ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരുമെന്ന ഭക്തരുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്ന നിയമനമാണിതെന്ന […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ് : അന്വേഷണം പുരോഗതി വിലയിരുത്തി എസ്ഐടി

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി എസ്ഐടി . അന്വേഷണം ശരിയായ വഴിയിലാണെന്നും അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി. കേസിൽ പുതിയതായി ഒൻപതുപേരുടെ മൊഴി SIT രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്നുപേർ മുൻപും ചോദ്യംചെയ്യലിന് വിധേയരായവരാണ്. കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ച ‘വടകര സ്ക്വാഡ്’ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിന്മാരായ 10ൽ ആറുപേരാണ് മറ്റുള്ളവർ. സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്താനാണ് അഡ്മിന്മാരെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യാനുള്ള […]
Read more

പ്ലീഡര്‍ സ്ഥാനം രാജിവെച്ച് കെ ബി പ്രദീപ്

തിരുവനന്തപുരം: ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ച് കെ ബി പ്രദീപ് . ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കെ ബി പ്രദീപ് രാജിവെച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപായിരുന്നു. സ്മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ […]
Read more

കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി

പാലക്കാട്: പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി. 4 മാസമായി 4000 രൂപ കിട്ടുന്നില്ലെന്ന് വിനോദിനിയുടെ അമ്മ പ്രസീത വിശദമാക്കി. പണം കിട്ടിയത് രണ്ടു മാസം മാത്രമാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പണം ലഭിച്ചിരുന്നു. പത്തുവയസ്സുകാരി വിനോദിനിക്ക് സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം സ്നേഹസമ്മാനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിച്ചിരുന്നു. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിനോദിനി.നേരത്തെ ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം […]
Read more

നിപയെ ഗൗരവത്തോടെ കാണുന്നില്ല ; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്നും സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ […]
Read more

കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് സമനില. ബോസ്‌നിയയാണ് കാനഡയെ സമനിലയില്‍ ആക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ചത് കാനഡ ആയിരുന്നു. പക്ഷെ ആദ്യ ഗോള്‍ നേടിയത് ബോസ്‌നിയയും. യാവോ ലൂക്കിച്ചാണ് 21-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചത്. അന്താരാഷ്ട്ര കരിയറില്‍ ലൂക്കിച്ചിന്റെ ആദ്യ ഗോളായി ഇത്. ഒരുഗോളിന് പിന്നിലായതോടെ കാനഡ ആക്രമണം കടുപ്പിച്ചു. ബോള്‍ പൊസിഷനില്‍ മുന്നിട്ട് നിന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ […]
Read more

Recent News