Tag: LATEST

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും ഏഷ്യൻ ​ഗെയിംസ് സ്വർണ മെഡൽ ജേതാവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു (49). വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് കനപ്പെട്ട സംഭാവന നൽകിയ ജസ്പാൽ റാണയുടെ അകാലത്തിലുള്ള വിയോ​ഗം ഇന്ത്യൻ കായിക രം​ഗത്തിനു കനത്ത നഷ്ടമാണ്. […]
Read more

സൗജന്യയാത്ര: KSRTC യുടെ പുതിയ നീക്കം; ഓർഡിനറി ബസ്സുകൾക്ക് പകരം ബസ്സുകൾ

തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാൻ നീക്കങ്ങളുമായി കെഎസ്ആർടിസി. തിരുവനന്തപുരത്ത് ഓർഡിനറി സർവീസുകൾക്ക് പകരം കൂടുതൽ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകൾ ഇറക്കാനാണ് മാനേജ്‌മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയിൽ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകൾ വർധിപ്പിക്കാനും തീരുമാനമുണ്ട്. ജൂൺ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേർസിനും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകൾ യാത്രക്കാർക്ക് തിരിച്ചറിയാൻ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും […]
Read more

സംസ്ഥാനത്ത് ഇറച്ചിക്ഷാമം; കേരളത്തിലേക്ക് മാടുകളെത്തുന്നില്ല

കോട്ടയം: കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് മാടുകളെത്തുന്നില്ല. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ വില വർധിച്ചതും മാടുകളുമായെത്തുന്ന ലോറികൾ പിടിച്ചെടുക്കുന്നതുമാണ് വരവ് ഇല്ലാതാക്കിയത്. ഗോ സംരക്ഷണ സേനയെന്ന പേരിലാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പ്രതിമാസം ഒന്നരലക്ഷത്തിലേറെ മാടുകളെത്തിയിരുന്നത് കാൽലക്ഷമായി കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. ലഭ്യത കുറഞ്ഞതോടെ പലയിടങ്ങളിലും മാട്ടിറച്ചിവില കിലോയ്ക്ക് 500 രൂപയിലെത്തി. കോട്ടയം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച മുതൽ ഒൻപതു ദിവസം ഇറച്ചിക്കടകൾ അടച്ചിടുമെന്നും വ്യാപാരികൾ അറിയിച്ചു. ദിവസങ്ങളായി പല കടകളും […]
Read more

ലോകത്തെ ഞെട്ടിച്ച ഭീഷണി, അവസാന നിമിഷം വമ്പൻ പ്രഖ്യാപനവുമായി ട്രംപ്

ടെഹ്റാൻ: ഇറാനെതിരെ നടത്താനിരുന്ന കടുത്ത സൈനിക നീക്കങ്ങളും വ്യോമാക്രമണങ്ങളും അവസാന നിമിഷം റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍റെ പരമോന്നത നേതൃത്വവുമായും മേഖലയിലെ വിവിധ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ നിർണ്ണായക കരാറിന്‍റെ അവസാന വട്ട വ്യവസ്ഥകൾക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ നാടകീയ പിന്മാറ്റമെന്ന് ട്രംപ് വെളിപ്പെടുത്തി. തന്‍റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ […]
Read more

നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ

ധാക്ക: ആദ്യ ഏകദിനത്തിലെ നണംകെട്ട തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും നാണംകെട്ട് ഓസ്ട്രേലിയ. ബംഗ്ലാദേശിനെതിരായ രണ്ടം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ നഷ്ടമായത് 3 വിക്കറ്റുകള്‍. ഓപ്പണര്‍ കൂപ്പര്‍ കൊണോലി മുസ്തഫിസുര്‍ റഹ്മാന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ നാല് പന്ത് നേരിട്ട മാത്യു ഷോര്‍ട്ടിനെ ടസ്കിന്‍ അഹമ്മദ് ബൗള്‍ഡാക്കി. പിന്നീടെത്തിയ മാറ്റ് റെന്‍ഷോയെ മുസ്തഫിസുര്‍ അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയതോടെയാണ് ഓസീസ് നാണക്കേടിലേക്ക് വീണത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ […]
Read more

കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടര്‍ന്ന് വീണ് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടര്‍ന്ന് വീണു. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read more

സംസ്ഥാനത്ത് കനത്ത മഴ; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ […]
Read more

ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്

തിരുവനന്തപുരം: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സൗജന്യമായി കാണാമെന്ന വ്യാജേന ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴി വ്യാപകമായ സൈബർ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, വാട്സാപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് തട്ടിപ്പുകാർ പ്രധാനമായും കെണിയൊരുക്കുന്നത്. FIFA World Cup ലൈവ് ഫ്രീ”, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” എന്നിങ്ങനെയുള്ള ആകർഷകമായ വാഗ്ദാനങ്ങളുമായാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഔദ്യോഗിക […]
Read more

കന്നിപ്പോരിൽ മിന്നും വിജയം

മെക്സിക്കോ സിറ്റി: ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. ഗോൾ കീപ്പര്‍ നൽകിയ പന്ത് വരുതിയിൽ നിർത്തുന്നതിൽ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിര താരത്തിന് കഴിയാതെ വന്നതോടെ മെക്സിക്കോ ആദ്യ പ്രഹരം […]
Read more

ഡൽഹിയിൽയിൽ വീണ്ടും തീപിടുത്തം

ഡൽഹി: രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി തുഗ്ലക്കാബാദില്‍ ഉണ്ടായ വൻ തീപിടുത്തം. സംഭവത്തില്‍ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെയോടെയാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി. സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ മധ്യം മാർഗ്ഗിലെ ‘നയാ താര’ അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറും മുകളിലേക്ക് അഞ്ച് നിലകളുമുള്ള കെട്ടിടമാണിത്. ഓഖ്ല ഫയർ സ്റ്റേഷന്റെ […]
Read more

Recent News