Tag: LATEST

കൂറുമാറിയവരെ ഒരിക്കലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യില്ല;’ നിലപാട് വ്യക്തമാക്കി ആർ എസ് ഭാരതി

ചെന്നൈ: കൂറുമാറിയവരെ ഒരിക്കലും തിരികെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മുതിർന്ന നേതാവ് ആർഎസ് ഭാരതി. കോൺഗ്രസുമായി ഭാവിയിൽ സഖ്യം സ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ പങ്കാളി ‘രഹസ്യ ബന്ധത്തിൽ’ ഏർപ്പെടുന്നതിന് തുല്യമായ സംഭവമാണിത്. ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരുംതാമസിക്കാറില്ല. സഖ്യം വിട്ടുപോയ കോൺഗ്രസുമായി ഇനി രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഒരിക്കലും കോൺഗ്രസിനെ തിരികെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്നും ഭാരതി പറഞ്ഞു. ഡിഎംകെ പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഭാവിയിലും ബിജെപിയുമായി ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലും കോഴിക്കോടിന് അവ​ഗണന; മുസ്ലിം ലീ​ഗിൽ അമർഷം

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ വിജയിച്ചിട്ടും ഒരു മന്ത്രിയെപ്പോലും നൽകാതെ കോഴിക്കോടിനെ അവ​ഗണിച്ചതിനെ പിന്നാലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിലും പരിഗണന ലഭിക്കാത്തതിൽ മുസ്ലിം ലീ​ഗിൽ അമർഷം. സംസ്ഥാനകമ്മിറ്റിക്ക്‌ തെരഞ്ഞെടുക്കാനായി 13 പേരുടെ പ്രാഥമിക പട്ടികയും 13 പേരുടെ അധിക പട്ടികയുമാണ് മുസ്ലിം ലീഗ് ജില്ലാകമ്മിറ്റി സംസ്ഥാനനേതൃത്വത്തിന് കൈമാറിയത്. പതിമൂന്നിൽ അഞ്ച് പേരെയെങ്കിലും കോഴിക്കോട് ജില്ലയിൽ നിന്ന് നിയമിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കോഴിക്കോട്ടുനിന്ന് നൽകിയ പട്ടികയിൽ അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാന നേതൃത്വത്തെ കണ്ട് ജില്ലാനേതൃത്വം വീണ്ടും ആവശ്യമുന്നയിച്ചിട്ടുണ്ട്. […]
Read more

പോലീസിനെയും രാഷ്ട്രീയ നേതാക്കളെയും വിമർശിച്ച് എ ഹേമചന്ദ്രൻ

തിരുവനന്തപുരം: പോലീസിനെയും രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. ‘അധികാരത്തിൻ്റെ വഴി അനീതിയുടെയും’ എന്ന സർവ്വീസ് സ്റ്റോറിയിലാണ് അദ്ദേഹത്തിന്റെ തുറന്നെഴുത്ത്. സങ്കുചിത രാഷ്ട്രീയവും സ്ഥാനമോഹവും ജീവിതവ്രതമാക്കിയവര്‍ കാലാകാലങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആസ്ഥാനമാക്കിയതായി പുസ്തകത്തില്‍ പറയുന്നുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള അന്തര്‍ധാരയ്ക്ക് കക്ഷിഭേദം ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിപ്പട്ടിക തയ്യാറാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. പ്രതികളുടെ പട്ടിക നല്‍കുന്നതില്‍ ഇടതും വലതും ഒരേ തൂവല്‍ പക്ഷികളാണെന്നും പുസ്തകത്തില്‍ പറയുന്നു. സർവ്വീസ് സ്റ്റോറി ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്യും. […]
Read more

ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ‘സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ പുറത്തുവിട്ട ‘സിപ്രി ഇയർബുക്ക് 2026’ ലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയുടെ ആണവായുധ ശേഖരം 2025-ലെ 180 പോർമുനകളിൽ നിന്ന് 2026-ൽ 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവായുധങ്ങൾ കൂടി ആയുധശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായി സിപ്രി വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പാകിസ്താന്റെ ആണവായുധ ശേഷിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2025-ലെയെന്നപോലെ പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം […]
Read more

മത്സരത്തിനിടെ വീണ്ടും ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ക്രിസ്റ്റ്യൻ എറിക്സൻ

കോപ്പൻഹേഗൻ: ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ വീണ്ടും കുഴഞ്ഞുവീണു. ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ നെഞ്ചിൽ കൈവെച്ച് എറിക്സൻ പെട്ടെന്ന് മൈതാനത്തേക്ക് ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ മത്സരം അധികൃതർ അടിയന്തരമായി ഉപേക്ഷിച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ എറിക്സൻ വീണയുടൻ തന്നെ സഹതാരങ്ങളും മെഡിക്കൽ സംഘവും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി. ആരാധകരെ വലിയൊരു പരിധി വരെ […]
Read more

അരങ്ങേറ്റ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാനെ കറക്കി വീഴ്ത്തി മാനവ് സുതർ

മുള്ളൻപൂർ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ആധിപത്യം. യുവ സ്പിന്നർ മാനവ് സുതറിന് മുന്നില്‍ കറങ്ങി വീണ അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം ആദ്യ സെഷനില്‍ ഒന്നാം ഇന്നിംഗ്സിൽ 152 റൺസിന് ഓള്‍ ഔട്ടായി. 412 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ, അഫ്ഗാനിസ്ഥാനെ ഫോളോ ഓൺ ചെയ്യിച്ചു. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ അഫ്ഗാന്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെന്ന […]
Read more

ഇന്ത്യൻ ടി20 ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് വിടാൻ സൂര്യകുമാർ യാദവ്?

മുംബൈ: ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവ് ഐ.പി.എഎല്ലില്‍ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൂര്യകുമാറിന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായി നീക്കിയതാണ് ആരാധകര്‍ക്കിടയില്‍ ഇത്തരമൊരു ചര്‍ച്ചക്ക് കാരണമായത്. ഇതിന് പിന്നാലെ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ അണ്‍ ഫോളോ ചെയ്തതായി റിപ്പോര്‍ട്ടുകൾ വന്നെങ്കിലും പിന്നാലെ ഫോളോ ചെയ്തു. എന്നാല്‍ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സൂര്യകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. രോഹിത് ശർമ്മയ്ക്കും […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19ന്

കൊച്ചി : മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസ് തീയതി പുറത്ത്. ജൂൺ 19ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം […]
Read more

ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ബ്ലാസ്റ്റ്

കൊച്ചി : അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ആഗോള റിലീസായി മെയ് 28ന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും […]
Read more

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്തണമെന്ന് കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതാണെന്ന് നടിയും എംപിയുമായ കങ്കണ റണാവത്ത്.നഴ്‌സുമാരുടേത് ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലെന്നും കങ്കണ പറഞ്ഞു. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്‌സുമാരുടെ രീതിയാണ് പിന്ന് വെച്ച് കുത്തിവെക്കുന്ന തൊപ്പി ഉള്‍പ്പെടെയുള്ളവ. ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഇതിനെ പല ബിജെപി നേതാക്കളും പിന്തുണച്ചു. പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. തകര്‍ന്ന ഭിത്തിയും ഉപകരണങ്ങളുമുള്ള ആശുപത്രികളാണ് ആദ്യം മാറ്റേണ്ടതെന്നാണ് വിമര്‍ശനം. പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ […]
Read more

Recent News