Tag: LATEST

നേടിയത് 231 കോടി, ഇനി ഒടിടിയിലേക്ക് ദൃശ്യം 3, എപ്പോള്‍?

കൊച്ചി : മോഹൻലാല്‍ നായകനായി മെയ് 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഏഴാം ദിനമെത്തിയപ്പോള്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം ദൃശ്യം 3 നേടിയിരുന്നു. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. നിലവില്‍‌ 231.26 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും നാലാമത്തെ ഉയര്‍ന്ന […]
Read more

പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി; പാരിതോഷികമായി 50 ലക്ഷം രൂപ കൈമാറി

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ നേരിട്ട് അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്ര​ഗ്നാനന്ദ. വിമാനത്താവളത്തിൽ നിന്നും പ്ര​ഗ്നാനന്ദ നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി വിജയ്‌യുടെ അഭ്യർത്ഥന പ്രകാരം ഇരുവരും ഒന്നിച്ച് ചെസ്സ് കളിക്കുകയും കളിയിൽ പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു. ചതുരംഗ കളത്തിൽ പ്രഗ്നാനന്ദക്ക് മുന്നിലെ പരാജയം കൈയ്യടിച്ച് ആഘോഷിക്കാനും […]
Read more

സുഖേന്ദു ശേഖര്‍ റോയി തൃണമൂൽ കോൺ​ഗ്രസ് വിട്ടു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും കടുത്ത പ്രതിരോധത്തിലാകുന്നു. മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. രാജ്യസഭാംഗത്വവും അദ്ദേഹം രാജി വെച്ചു. മമത ബാനര്‍ജി ഡൽഹിയിൽ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി. ഇതിനിടെ ലോക്സഭ സ്പീക്കറെ ഈയാഴ്ച കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാന്‍ വിമത എംപിമാര്‍ അനുമതി തേടും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മമത ക്യാമ്പ് ഉപേക്ഷിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
Read more

സൂര്യനെല്ലിയിൽ കാട്ടാന ആക്രമണം; യുവതി മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരി(37)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. കുട്ടിയെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു. സൂര്യനെല്ലിയിലെ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാനകളെ കാണാൻ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
Read more

നടിയെ ആക്രമിച്ച കേസ്; അതിജീവിത സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഇതുമായി ബന്ധപ്പെട്ട വിഷയം നേരത്തെ പരിഗണിച്ച പശ്ചാത്തലത്തിലാണ് പിന്മാറ്റം. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ […]
Read more

ജൂൺ 15 മുതൽ KSRTC ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ […]
Read more

പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോ​ഗ്യതയില്ല; എച്ച്. സലാം

ആലപ്പുഴ: പിണറായി വിജയനെതിരായ നനഞ്ഞ കോഴി പരാമര്‍ശത്തില്‍ ജി. സുധാകരന് മറുപടിയുമായി അമ്പലപ്പുഴ മുൻ എം.എൽ.എയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാം. കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരൻ അധ:പതിച്ചുവെന്ന് എച്ച്. സലാം ഫേയ്സ്ബുക്കിൽ കുറിച്ചു. താനൊഴികെ നാട്ടില്‍ വേറെയാര്‍ക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങള്‍ കാണിക്കുന്ന അവധാനത ദൗര്‍ബല്യമാണെന്ന് കരുതരുതെന്നും അദ്ദേഹം കുറിച്ചു. പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് […]
Read more

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി പിണറായി

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘ഹൈഡ്ര’ പ്രസ്താവനയിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെലങ്കാനയിലെ കൈയേറ്റ വിരുദ്ധ കർമസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിക്ക് പ്രചോദനമായത് അഡോൾഫ് ഹിറ്റ്ലറാണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ്സ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്. ഹിറ്റ്ലറുടെ കൊലയാളി സംഘത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് സർക്കാർ ഭരണം നടത്തുന്നത് എന്ത് […]
Read more

രാഹുൽ ഗാന്ധിക്കെതിരേ ഫ്ളക്സ്

ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഡൽഹിയിൽ ഫ്ലെക്സുകൾ. ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിന് മുൻപായാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ സഖ്യത്തിൽ രാഹുൽ ഗാന്ധിക്കെതിരേ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലക്സ് ബോർഡുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയിൽ അശോക് റോഡിലടക്കമുള്ള നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്. എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പിണറായി വിജയൻ അടക്കമുള്ളവരുടെ ചിത്രങ്ങളോടു കൂടിയുള്ള […]
Read more

മമതയ്ക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ നീക്കം

കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധികളോരോന്ന് വിടാതെ പിന്തുടരുകയാണ്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതസഖ്യത്തിലേക്ക് പോയതിന് പിന്നാലെ എംപിമാരുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടിയിരിക്കുകയാണ് കെട്ടിട ഉടമ. ഇപ്പോൾ പാർട്ടിയുടെ ദേശീയ ആസ്ഥാനമായി നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാണാവശ്യം. 2022ലാണ് പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ടിഎംസി വാടകയ്ക്ക് എടുക്കുന്നത്. ഇതിന് മുമ്പ് ഈ കെട്ടിടം കൊൽക്കത്തയിലെ പ്രശസ്തമായ ഒരു […]
Read more

Recent News