പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോ​ഗ്യതയില്ല; എച്ച്. സലാം

ആലപ്പുഴ: പിണറായി വിജയനെതിരായ നനഞ്ഞ കോഴി പരാമര്‍ശത്തില്‍ ജി. സുധാകരന് മറുപടിയുമായി അമ്പലപ്പുഴ മുൻ എം.എൽ.എയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാം. കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരൻ അധ:പതിച്ചുവെന്ന് എച്ച്. സലാം ഫേയ്സ്ബുക്കിൽ കുറിച്ചു. താനൊഴികെ നാട്ടില്‍ വേറെയാര്‍ക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം.

പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങള്‍ കാണിക്കുന്ന അവധാനത ദൗര്‍ബല്യമാണെന്ന് കരുതരുതെന്നും അദ്ദേഹം കുറിച്ചു. പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം മറന്നു പോകരുത്. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലെന്നും സലാം വിമർശിച്ചു.

പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴിയെന്നായിരുന്നു കഴിഞ്ഞ ദിവസം ജി സുധാകരന്‍ എംഎല്‍എ പറഞ്ഞത്. വെള്ളത്തില്‍ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും സുധാകരന്‍ പരിഹസിച്ചു. നിയമസഭയിലെ മറ്റ് സിപിഐഎം നേതാക്കളെയും ജി സുധാകരന്‍ പരിഹസിച്ചിരുന്നു.തന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *