Tag: LATEST

കുവൈത്തിൽ ചൂട് കനക്കും; ജൂണിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ജൂണിൽ കുവൈത്തിൽ ചൂട് കനക്കുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും ജൂൺ മാസത്തിന്‍റെ തുടക്കത്തോടെ ഇത് 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രവചനം ഈ വർഷത്തെ വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണെന്ന് തന്‍റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘അൽ-ബവാരിഹ്’, ‘ബാരിഹ് അൽ-തുരയ്യ’ എന്നീ പ്രാദേശിക വരണ്ട കാറ്റിന്‍റെ സീസണുകൾ […]
Read more

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി

റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഔപചാരികമായ തുടക്കമായി. 162 രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്ന് 1,75,000 പേരും കേരളത്തിൽ നിന്ന് 18,000 പേരും ഉൾപ്പെടുന്നു. ഹജ്ജിന്‍റെ ആദ്യ ദിനമായ തിങ്കളാഴ്ച (തർവിയത്ത് നാളിൽ), ‘ലബൈക്’ മന്ത്രധ്വനികളോടെ ലക്ഷക്കണക്കിന് വിശ്വാസികൾ മിനയിലെ തമ്പുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ മക്കയുടെ ഈ താഴ്‌വര ലോകത്തിലെ ഏറ്റവും വലിയ സീസണൽ നഗരമായി മാറി. പുണ്യയാത്രയ്ക്കുള്ള സജ്ജീകരണം എന്നർത്ഥമുള്ള ‘യൗമുത്തർവിയ’ എന്ന ഈ ആദ്യദിനത്തിൽ പ്രത്യേക […]
Read more

AIADMK വിമതപക്ഷത്ത് നിന്നും 3 എംഎൽഎമാർ രാജിവെച്ചു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. എഐഎഡിഎംകെ വിമത വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ശേഷം മൂന്ന് പേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരും ടിവികെയിൽ ചേർന്നത്. മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ സഭയിലെ അണ്ണാഡിഎംകെയുടെ […]
Read more

ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനും; കുടുംബ സംഗമത്തിന്റെ വിവാദ കരാർ രേഖ പുറത്ത്

കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിന്റെ വിവാദ കരാർ രേഖ പുറത്ത്. ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണ് അമ്മ സംഗമം സംഘടിപ്പിച്ചത്. അമ്മ’യുടെ കുടുംബ സംഗമ സ്പോൺസർഷിപ്പ് കരാറിൽ ഔദ്യോഗികമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. നന്ദകുമാർ ചെയർമാനായ വെണ്ണnയിലെ അമ്പലമായിരുന്നു മുഖ്യ സ്പോൺസർ. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്റായ ശ്വേത മേനോനാണ്. അശരണരായ കലാകാരന്മാരെ സഹായിക്കാൻ ക്ഷേത്രം നൽകാൻ തീരുമാനിച്ച തുക, സംഭാവനയായി സ്വീകരിക്കുന്നതിന് പകരം സ്പോൺസർഷിപ്പ് ആക്കി മാറ്റിയത് ശ്വേത മേനോനാണെന്നാണ് റിപ്പോര്‍ട്ട്. […]
Read more

അമ്പലത്തിൽ പോകരുതെന്ന് പറയരുത്; വിഐപി ദർശന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വിഐപി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും, എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ ഗുരുവായൂർ ദർശനത്തിന്റെ പേരിൽ വിവാദങ്ങൾ […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങളുടെ പോക്കറ്റടിക്കുകയാണ് ; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില തവണകളായി വർധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് രാഹുലാ ഗാന്ധി വിമർശിച്ചു. ‘വിലക്കയറ്റ മനുഷ്യൻ മോദി’ വീണ്ടും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തവണകളായി പെട്രോളിനും ഡീസലിനും എട്ട് രൂപയാണ് വർധിപ്പിച്ചത്. ജനങ്ങൾ അറിയാതെ രഹസ്യമായി അവരുടെ പോക്കറ്റടിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ വില തവണകളായി ഉയർത്തുന്നത്. ഇന്ധനവിലയിലുള്ള ഈ വർധനവ് ഇനിയും തുടരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. രാജ്യത്ത് […]
Read more

സ്‌കൂൾബസുകളിൽ സ്ഥാപിക്കേണ്ട ക്യാമറകൾ കിട്ടാനില്ല; വലഞ്ഞ് സ്കൂൾ അധികൃതർ

ഒറ്റപ്പാലം: പുതിയ അധ്യയനവർഷം തുടങ്ങും മുൻപ് സ്‌കൂൾബസുകളിൽ സ്ഥാപിക്കേണ്ട ക്യാമറകൾ കിട്ടാനില്ല. ഫിറ്റ്നസ് ലഭിക്കാൻ ബസുകളിൽ സ്ഥാപിക്കേണ്ട അംഗീകൃത ക്യാമറകൾ ലഭ്യമാകാത്തത് സ്‌കൂൾ അധികൃതർക്ക് വെല്ലുവിളിയാണ്. സ്‌കൂൾ തുറക്കുംമുൻപ് ക്യാമറകൾ ലഭ്യമാകാതിരുന്നാൽ ഫിറ്റ്നസ് ലഭിക്കാതെ ബസുകൾ നിരത്തിലിറക്കാനാകില്ലെന്നതാണ് നിലവിലെ പ്രതിസന്ധി. ബസിന്റെ മുൻവശത്തും പിൻവശത്തും അകത്തും കാമറ സ്ഥാപിക്കാനാണ് നിർദേശം. ഇതിൽ മോട്ടോർവാഹനവകുപ്പ് അംഗീകരിച്ച ക്യാമറകളാണ് ഉപയോഗിക്കേണ്ടത്. ഈ ക്യാമറയാണ് കിട്ടാനില്ലാത്തത്. നേരത്തേ ക്യാമറ ഓർഡർ ചെയ്തവർക്ക് കിട്ടിയെങ്കിലും ഏറ്റവുമൊടുവിൽ ആവശ്യപ്പെട്ടവരാണ് പ്രതിസന്ധിയിലായത്. ചിലർ ക്യാമറ വേണമെന്ന […]
Read more

കേൽക്കറുടെ നിയമനം സ്വാഭാവിക ഭരണനടപടി മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി. ഡി സതീശൻ. കേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. മുൻപ് ഇത്തരത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയുടെ നിയമന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ അടിയന്തര സാഹചര്യത്തിൽ എടുത്ത ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും പൂർണ്ണമായ ഉദ്യോഗസ്ഥ […]
Read more

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സർക്കാർ ശുപാർശ അംഗീകരിച്ച് പി.എസ്. സി. 2026 മേയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടിക്കൊണ്ട് പി എസ് സി ഉത്തരവിറക്കി. പി എസ് സിയുടെ ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 289 റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി നീട്ടി കിട്ടുന്നത്. വി. ഡി സതീശൻ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിലെ തീരുമാനമായിരുന്നു പി. […]
Read more

സിജെപി സ്ഥാപകന്റെ വീടിന് കാവൽ ഏർപ്പെടുത്തി പൊലീസ്

മുംബൈ: കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വീടിന് സുരക്ഷ ഏർപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. ചത്രപതി സാമ്ഭാജി നഗറിലെ വീടിനാണ് സുരക്ഷ ഏർപ്പെടുത്തിയത്. ആളുകൾ സംഘടിക്കാതിരിക്കാൻ ആണ് നടപടിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിന് […]
Read more

Recent News