Tag: LATEST

കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ കണ്ണും നട്ട് നേതാക്കൾ; കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി ഉൾപ്പെടെ കോൺഗ്രസിൽ ഇപ്പോൾ നേതൃമാറ്റ ചർച്ചകൾ സജീവമാണ്. സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണ് വെക്കുന്നത് നിരവധി നേതാക്കളാണ്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ സണ്ണി ജോസഫ് തന്നെ പദവിയിൽ തുടരാനാണ് സാധ്യത. മന്ത്രി പദവിയിൽ എത്തിയ രണ്ട് വർക്കിങ് പ്രസിഡന്‍റുമാരും മാറും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വി.പി അബ്ദുൽ റഷീദും ബിനു ചുള്ളിയിലും സജീവ പരിഗണനയിലാണെന്നാണ് വിവരം. വി.പി അബ്ദുൽ റഷീദിനെ യൂത്ത് കോൺഗ്രസിന്റെ […]
Read more

വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തി ​ഗവർണർ

മലപ്പുറം: മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് കർശന വിലക്കേർപ്പെടുത്തിക്കൊണ്ട് പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിർദേശപ്രകാരമാണ് സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാനാന്തരീക്ഷം നിലനിർത്താനും അച്ചടക്കം ഉറപ്പാക്കാനുമെന്ന പേരിലാണ് ‘തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് കോഡ് ഓഫ് കോണ്ടക്ട് റൂൾസ് – 2026’ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ക്യാമ്പസിനുള്ളിൽ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വിദ്യാർഥികളെ സംഘടിപ്പിക്കുന്നതും കൂട്ടം കൂടുന്നതും ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കും. ക്ലാസ് മുറികളിലോ ഓഫീസുകളിലോ ക്യാമ്പസിൻ്റെ […]
Read more

ശബരിമല സ്വർണക്കൊള്ള: ‘കേസന്വേഷണത്തിൽ തൃപ്തനല്ല’ ; കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. അന്വേഷണ സംഘത്തിനുമേൽ മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായി. അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടത്. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും പിരിച്ചു വിടാനുള്ള അനുമതി ഞങ്ങൾക്ക് ഇല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നെഗറ്റീവ് കമന്റുകൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തങ്ങൾ തന്നെ സൂചിപ്പിച്ചതാണ്.നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിന് ശേഷം […]
Read more

പാരിയത്ത് കാവ് ഒഴിപ്പിക്കൽ: രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാരിയത്ത് കാവ് ഒഴിപ്പിക്കൽ കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു. കോടതി വിധി […]
Read more

കേരളത്തിൽ വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി എംവിഡി

തിരുവനന്തപുരം: കേരളത്തിൽ വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യുകയും, റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. അതേസമയം, കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതി വിധിയും പ്രധാന വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോർവാഹന […]
Read more

വിഡി സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കറിൻറെ നിയമനം; നടപടി ദുരൂഹമെന്ന് റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടിയിൽ പ്രതികരിച്ച് എഎ റഹീം എംപി. നടപടി ദുരൂഹമെന്ന് എഎ റഹീം എംപി പറഞ്ഞു. കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ സങ്കീർണമാക്കി. ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഖേൽക്കർ നടത്തിയ ഇടപെടൽ ദുരൂഹമായിരുന്നു. ആർക്ക് വേണ്ടിയാണ് ഈ ഇടപെടൽ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണം. എഐസിസിയും കെ സി വേണുഗോപാലും ഖേൽക്കർക്കെതിരെ നിലപാടെടുത്തവരാണ്. ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സതീശൻ സ്വന്തം […]
Read more

ഉദയനിധി വീണ്ടും സിനിമയിലേക്കെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഭിനയ രംഗത്തേക്ക് തിരികെ വരുന്നതായി സൂചന. ഉടൻ തന്നെ അദ്ദേഹം അഭിനയ രംഗത്തേക്കു തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 15 ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ഉദയനിധിയുടെ അവസാന ചിത്രം ‘മാമന്നൻ’ ആയിരുന്നു. നിരൂപക ശ്രദ്ധയും വാണിജ്യ വിജയവും നേടിയ ഈ ചിത്രത്തിനുശേഷം തത്‌കാലം അഭിനയ രംഗത്തേക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. നിലവിൽ ഉദയനിധി പ്രതിപക്ഷ നേതാവാണ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കും ഉത്തരവാദിത്വവും നിലവിൽ കുറവായ സാഹചര്യത്തിലാണ് അദ്ദേഹം അഭിനയ രംഗത്ത് ശ്രദ്ധ […]
Read more

കൊല്ലത്ത് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്. കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ; എട്ട് സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ കൈവശം വെയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധനയ്ക്കിടയിൽ കണ്ടെത്തിയ വ്യാജ ഉൽപ്പന്നങ്ങളെല്ലാം അധികൃതർ പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ എട്ട് കടകൾ ഉടനടി പൂട്ടിപ്പിക്കുകയും ചെയ്തു. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഉപഭോക്താക്കൾക്ക് […]
Read more

തൃശ്ശൂർ നഗരത്തിൽ ആന വിരണ്ടോടിയ സംഭവം: ആനയ്ക്ക് എഴുന്നള്ളിപ്പുകൾ വിലക്കി വനംവകുപ്പ്

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ വിരണ്ടോടിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി വനംവകുപ്പ്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകും. ആനയുടമ നാശനഷ്ടം നൽകണം. 15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റേതാണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന. കഴിഞ്ഞ ശനിയാഴ്ച തൃശ്ശൂർ ചെമ്പുക്കാവ് പ്രദേശത്താണ് ആന വിരണ്ടോടി നാശനഷ്ടം ഉണ്ടാക്കിയത്. അഞ്ച് ഇരുചക്രവാഹനം, രണ്ട് കാറുകൾ, അഞ്ച് വീടുകളുടെ മതിൽ, ഓട്ടോറിക്ഷ, ടൗൺ ഹാളിൻ്റ മതിൽ എന്നിവയാണ് […]
Read more

Recent News