Tag: LATEST

അതിശക്തമഴ; എറണാകുളത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യത. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതിനിടെ ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ ഇടയ്ക്ക് ഇടയ്ക്ക് തുറക്കുമെന്ന് അറിയിപ്പ്. ജലനിരപ്പ് ക്രമീകരിക്കാനാണ് നടപടി. പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരും. പെരിയാർ, ആലുവ, പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ ജല നിരപ്പ് […]
Read more

അവർ ചെയ്തത് ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ന്യായീകരിച്ച് ഇ.പി ജയരാജൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺ​ഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർക്കുണ്ടെന്നും അവർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആഭ്യന്തര വകുപ്പ് അന്ന് ശരിയായ നിലയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് സർക്കാർ നിലവിൽ അധികാര ദുർവിനിയോഗം നടത്തി കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. അക്രമികളെ സംരക്ഷിക്കാനും ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനുമുള്ള […]
Read more

കൊച്ചി രാജ്യത്തിന് മാതൃകയാവും; മുഖ്യമന്ത്രി വി ഡി സതീശൻ

എറണാകുളം: രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണമെന്നും , ഈ സർക്കാർ സിനിമാരംഗത്ത് കയ്യൊപ്പ് ചാർത്തുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജീവിതത്തിലെ ധന്യമായ മുഹൂർത്തത്തിലൂടെ കടന്നുപോകുന്നു. അധികാരത്തിന്റെ പത്രാസിൽ പെട്ടുപോയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അതിനെ മറികടക്കാൻ കഴിയണം. മാറ്റമുണ്ടാക്കാൻ കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]
Read more

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു ; മുൻ മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കോളപ്ര ടൂറിസം പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് മുൻ മന്ത്രി റോഷി അ​ഗസ്റ്റിൻ‌. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് അന്വേഷണത്തോട് സഹകരിക്കുമെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു. കോളപ്ര ടൂറിസം പദ്ധതിയിൽ ക്രമക്കേടില്ല. പദ്ധതിയിൽ സർക്കാരിന് മുതൽ മുടക്കില്ല. അതുകൊണ്ടുതന്നെ സർക്കാരിന് നഷ്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. ലാഭത്തിൻ്റെയല്ല, വരുമാനത്തിൻ്റെ മൂന്നര ശതമാനമാണ് സർക്കാരിന് ലഭിക്കുകയെന്ന് റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. തൻ്റെ പൊതുപ്രവർത്തന ജീവിതത്തിന് കരിനിഴൽ വീഴ്ത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ടൂറിസം പദ്ധതിയിൽ 112 […]
Read more

മുഖ്യമന്ത്രി വിഡി സതീശന് കൊച്ചിയിൽ സ്വീകരണം; വി ഡി സതീശന് പൊന്നാട അണിയിച്ച് മമ്മൂട്ടി

എറണാകുളം: മുഖ്യമന്ത്രി വിഡി സതീശന് സ്വീകരണം നൽകി കൊച്ചി പൗരാവലി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണ്. യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്നും മമ്മൂട്ടി പറഞ്ഞു. വിഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിക്കുകയും ചെയ്തു. കൊച്ചിക്കാരോടൊപ്പം മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്ക്‌ വേണ്ടിയുള്ള ഭരണം ആകട്ടേയെന്ന് കുഞ്ചാക്കോ ബോബൻ ആശംസിക്കുകയും ചെയ്തു. വിജയം സമ്മാനിച്ചവർക്ക് നന്ദിയുണ്ടെന്നും കേരളത്തിലെ […]
Read more

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതിയുമായി ബിജെപി

ഗുരുവായൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപി പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചെന്നും മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വിഐപി ദർശനം അനുവദിച്ചെന്നും, ഇത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് അദ്ദേഹം പരാതി കൈമാറി. റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ […]
Read more

അരൂരിൽ ഇടിമിന്നലേറ്റ് 60 കാരൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. അരൂര്‍ കോടംതുരുത്ത് പഞ്ചായത്ത് പതിനേഴാം വാർഡ് എഴുപുന്ന തെക്ക് ചമ്മനാട്ടുതറയില്‍ രവി(60) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടന്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ് രവി. രാവിലെ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Read more

കൊല്ലത്ത് പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു

കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു. ആറന്‍മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർച്ചൽ സ്വദേശി വിവേകിന്‍റെ ബുള്ളറ്റാണ് കത്തിച്ചത്. വിവേകിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു. ബുള്ളറ്റ് കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല .പുനലൂരിലെ കോളേജിൽ വെച്ച് അടിച്ചതിനുള്ള മറുപടിയാണിതെന്നാണ് ഭീഷണിക്കത്തിലുള്ളത്. സിപിഎം കളിച്ചല്ലോ താൻ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോയെന്നും ഭീഷണിക്കത്തിലുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രം വൈകാതെ തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വമ്പൻ സ്കെയിലിൽ ഒരുക്കിയിരിക്കുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയിലൂടെ നിഖിൽ തന്റെ ഇതുവരെയുള്ള […]
Read more

‘കോൺ​ഗ്രസിനെ വിശ്വസിക്കരുത്, ബിജെപി വളർന്നതിന് കാരണം കോൺഗ്രസ്’; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയിയുടെ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ, കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും എന്നാൽ അതിന്റെ നന്ദിയോ മര്യാദയോ കാണിക്കാൻ അവർ തയ്യാറായില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു ഡിഎംകെ പ്രവർത്തകരുടെ അധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ വിജയിപ്പിക്കാനായത്. എം.കെ സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന് […]
Read more

Recent News