Tag: LATEST

ഇനി ആ ഓഫീസിൽ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെയുള്ള 6 മന്ത്രിമാർ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കസേരയുറപ്പിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഓഫിസ് മുറികൾ അനുവദിച്ച് പൊതുഭരണ വകുപ്പിന്റെ അനൗദ്യോഗിക ഉത്തരവിറങ്ങി. മന്ത്രിമാരുടെ സൗകര്യം കൂടി പരിഗണിച്ച് പിന്നീട് ഓഫിസുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കമെന്നാണ് സൂചന. നോർത്ത് ബ്ലോക്കിൽ പിണറായി വിജയൻ 10 വർഷം ഓഫിസായി ഉപയോഗിച്ചിരുന്ന 141–ാംനമ്പർ മുറിയിലാണ് ഇനി സതീശന്റെയും ഇരിപ്പിടം. ഏറെക്കാലമായി മുഖ്യമന്ത്രിമാർ ഇതേ മുറി തന്നെയാണ് […]
Read more

ഈ കണ്ടതല്ല ഒ.ജെ. ജനീഷ്

തിരുവനന്തപുരം: നേതാക്കളെ സുഖിപ്പിച്ചും സ്വയം സുഖിച്ചും വന്നിരുന്ന പരമ്പരാഗത കോൺഗ്രസ്-യൂത്ത് കോൺഗ്രസ് രീതിക്ക് കടിഞ്ഞാണിട്ട് ഒ.ജെ. ജനീഷ്. യഥാർഥ നേതാക്കൾ സ്വാതന്ത്ര്യസമരസേനാനികളാണെന്നും അവരുടെ ചിത്രംവെച്ച് അവരെയാണ് ആദരിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 2020 മാർച്ചിൽ ജനീഷ് സംഘടനയുടെ ജില്ലാ പ്രസിഡന്റായതോടെ ഇക്കാര്യം ജില്ലാക്കമ്മിറ്റിയിൽ നടപ്പാക്കി. നേതൃത്വത്തിലേക്ക് ഉയരാനാഗ്രഹിക്കുന്നവർ പടം വെച്ചല്ല, പ്രവർത്തനം നടത്തിയാണ് വളരേണ്ടതെന്നും സഹപ്രവർത്തകരെ ധരിപ്പിച്ചു. ചിത്രപ്രദർശനമല്ല സംഘടനാ പ്രവർത്തനമാണ് നടത്തേണ്ടതെന്ന കർശന നിലപാടെടുത്തു. കോവിഡുകാലം കഴിഞ്ഞ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ആദ്യ പരിപാടിയിൽ തൃശ്ശൂർ […]
Read more

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം;മുഖ്യമന്ത്രിക്ക് നിവേദനം നൽകി സമരസമിതി

തിരുവനന്തപുരം: കേരളത്തിലെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി സിൽവർ ലൈൻ വിരുദ്ധ സമരസമിതി. മഞ്ഞക്കുറ്റികൾ മാറ്റണം, ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണം, കേസുകൾ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്‌ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നൽകിയത്. സിൽവർ ലൈൻ പദ്ധതിക്കായി അഞ്ച് വർഷം മുമ്പിട്ട മഞ്ഞക്കുറ്റി കാരണം ഒരു ലോണോ സ്ഥലം വില്പനയോ നടത്താൻ കഴിയാതെ വലയുകയാണ് പലരും. സിൽവർ […]
Read more

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ജൂൺ 15 മുതലാണ് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും സ്വകാര്യ […]
Read more

ഡിഎംകെയുടെ തോൽവി: എല്ലാം ഞങ്ങളുടെ പിഴവല്ല; ശബരീശന്റെ ‘പെൻ’ ഏജൻസി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നിയന്ത്രിച്ച ‘പെൻ’ ഏജൻസിക്കെതിരെ രൂക്ഷവിമർശനവുമായി അണികളും നേതാക്കളും രംഗത്തുവന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഏജൻസി. വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി ശബരീശൻ തന്നെ നേരിട്ട് രംഗത്തെത്തി. തോൽവിക്ക് പിന്നിൽ ഒരു കാരണം മാത്രമല്ലെന്ന് ‘പെൻ’ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ജനാധിപത്യത്തിൽ ജനവിധിയെ നിർണയിക്കുന്നത് രാഷ്ട്രീയവും സാമൂഹികവുമായ നിരവധി ഘടകങ്ങളാണ്. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏജൻസിയുടെ മേൽ മാത്രം […]
Read more

ജീവിതാനുഭവങ്ങൽ പഠിക്കാൻ ആഡംബരങ്ങൾ ഒഴിവാക്കി കമൽഹാസൻ

ചെന്നൈ: കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഒരു ഇക്കണോമി ഫ്ലൈറ്റ് എടുത്ത് നേരെ ഷൂട്ട് സെറ്റുകളിലേക്ക് പോകാൻ തയ്യറെടുക്കുന്ന വാർത്തകളാണ് സിനിമ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച്, സാധാരണ ഇക്കണോമി ക്ലാസ് വിമാനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. നേരെ ഷൂട്ടിംഗ് സെറ്റുകളിലേക്ക് എത്താൻ എളുപ്പവഴികൾ ഉണ്ടായിട്ടും, സാധാരണക്കാരുടെ ജീവിതാനുഭവം തിരഞ്ഞെടുക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ നീക്കം. ഇത് വെറും യാത്രാശൈലിയുടെ മാറ്റമല്ല. സിനിമാ വ്യവസായം ഇന്ന് […]
Read more

വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃശൂർ: 17 പേരുടെ മരണത്തിന് ഇടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ ഏപ്രിൽ 21-ാം തീയതിയാണ് വൻ സ്ഫോടനമുണ്ടായത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടു. വെടിക്കെട്ടുശാല […]
Read more

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ മരിച്ചു

വാഷിങ്ടൻ: അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്. രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്‍ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ. അവിടെയാണ് ആക്രമണമുണ്ടായത്. രണ്ട് കൗമാരക്കാരായ ആളുകളാണ് പള്ളിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17, 19 വയസ് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ […]
Read more

സത്യപ്രതിജ്ഞയ്ക്കെത്തിയ റിനി ആൻ ജോർജിനെ കൂകിവിളിച്ച് ആൾക്കൂട്ടം

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ യുവനടി റിനി ആൻ ജോർജിനെ കൂകിവിളിച്ച് ആൾക്കൂട്ടം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരേയാണ് ആളുകൾ കൂകിവിളിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നടന്നുപോവുന്ന റിനിക്കുനേരെ കൂകിവിളിച്ചു. കൂകിവിളിക്കുന്ന ആൾക്കൂട്ടത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന റിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനിയെന്നായിരുന്നു അന്ന് റിനി […]
Read more

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്

സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ”യുടെ പുതിയ പോസ്റ്റർ പുറത്ത്. സുധീർ ആനന്ദിൻ്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. മാസ് ലുക്കിൽ ആണ് പോസ്റ്ററിൽ സുധീർ ആനന്ദിനെ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ വടിവാളുമായി, ശരീരത്തിൽ ചോരയുമായി ആണ് പോസ്റ്ററിൽ സുധീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രവുമാണ്. […]
Read more

Recent News