Tag: LATEST

വാത്സല്യംകൊണ്ട് കാണിച്ചതാണ്; ‘പൂക്കി എക്സ്പ്രഷൻ; എങ്ങനെ വന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി ആയി ചുമതലയേൽക്കുന്നതിന് തൊട്ടുതലേന്ന് നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷൻ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ മറുപടിക്കിടെയാണ് വൈറൽ എക്സ്പ്രഷൻ വന്നത്. ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്, അപ്പോൾ ഒരു കുസൃതിയിൽ ചിരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നു. മുഖ്യമന്ത്രിയുടെ ചിരിയും എക്സ്പ്രഷനും ഉൾപ്പെടുത്തി നിരവധി റീൽസും വീഡിയോകളുമാണ് സോഷ്യൽ […]
Read more

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരും പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം സിപിഎമ്മിന്റെയോ ഇടതുമുന്നണിയുടെയോ അവസാനമല്ലെന്നും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടി അതിശക്തമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂർ നിടിയേങ്ങയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇനിയങ്ങോട്ട് പാർട്ടിക്ക് വലിയ ഉത്തരവാദിത്തമാണ് വരാൻ പോകുന്നതെന്നും, ജനങ്ങൾ പാർട്ടിയുടെ മേൽ അർപ്പിച്ചിട്ടുള്ള വിശ്വാസ്യതയാണ് തങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരളത്തെ […]
Read more

ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആന ചരിഞ്ഞു

മൈസൂർ: കര്‍ണാടകയിലെ കുടക് ജില്ലയിൽ ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആന ചരിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ‘മാര്‍ത്താണ്ഡ’ എന്ന ആനയാണ് ഇന്ന് ചരിഞ്ഞത്. ഇന്നലെയാണ് ആന ക്യാമ്പിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്. ആനകളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മാര്‍ത്താണ്ഡയ്ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടക വനം വകുപ്പ് വെറ്ററിനറി സംഘത്തിന്റെ നേതൃത്വത്തില്‍ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഏറ്റുമുട്ടലിനിടെ ചെന്നൈ സ്വദേശിനിയായ ഒരു വിനോദസഞ്ചാരി ആനകള്‍ക്കിടയില്‍പ്പെട്ട് […]
Read more

പുടിൻ ഇന്ത്യയിലേക്ക്; സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും

മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്തും. സെപ്റ്റംബറിൽ ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ ഇന്ത്യയിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസി ആണ് പുടിൻ്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദില്ലിയിൽ നടന്ന ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിലും പുടിൻ പങ്കെടുത്തിരുന്നു. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത്. ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയിൽ […]
Read more

ഇന്ധന വിലവർധനവ്; വ്യാഴാഴ്ച മുതൽ ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്

ഡൽഹി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ 21 മുതൽ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകൾ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകൾ ആരോപിച്ചു. ഇന്ധനവിലയിൽ വൻ വർധനവുണ്ടായിട്ടും ഡൽഹി-എൻ.സി.ആർ മേഖലയിലെ ടാക്സി നിരക്കുകളിൽ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് […]
Read more

തോല്‍ക്കാൻ മനസില്ലാത്ത നെയ്മർ

ഡൽഹി : ഓരോ ലോകകപ്പ് അടുക്കുമ്പോഴും അങ്ങനെയൊരു ദിനമുണ്ടാകും, ഭിത്തിയില്‍ തൂക്കിവെച്ച റേഡിയോയിലെ ഫ്രീക്വൻസി ചിട്ടപ്പെടുത്തി ആ ജനത കാതോര്‍ക്കുമായിരുന്നു അന്നെല്ലാം. എന്തിനായിരുന്നു അത്, എഡ്‌സണ്‍ ആരാന്റസ് ഡോ നാസിമെന്റൊ എന്ന പേര് കേള്‍ക്കാൻ മാത്രം. അപ്പോള്‍ സാവോ പോളോയുടെ തെരുവുകള്‍ ഉണരും, വേരുകള്‍ പോലെ പടര്‍ന്ന് കിടക്കുന്ന വീധികളില്‍ സാമ്പ താളം മുഴങ്ങും. വിശപ്പും ദുഖവും മറന്ന് അവര്‍ ആനന്ദിക്കും.. തന്റെ മണ്ണ് മയക്കുമരുന്നിന്റേയും ആയുധങ്ങളുടേയും മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ലോകത്തിന് മുൻപില്‍ അയാള്‍ പന്തുകൊണ്ടൊരു വിപ്ലവം […]
Read more

തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

ന്യൂഡല്‍ഹി: പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പിണറായി വിജയനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ ഒളിയമ്പുമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണമെന്നായിരുന്നു പ്രതികരണം. ഏതെങ്കിലും ഒരു വ്യക്തിയെ തകര്‍ക്കുക എന്നതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തുമ്പോള്‍ അംഗീകരിക്കുകയെന്നതാണെന്നും അവര്‍ പറഞ്ഞു. ശൈലജയെ ചാവേർ ആക്കിയതല്ലെന്നും ജില്ലാ കമ്മിറ്റിയിലെ സഖാക്കളുടെ വിമർശനം അടിസ്ഥാന രഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു. സഖാക്കൾ കാര്യങ്ങൾ മനസിലാക്കണം. പേരാവൂരിൽ സക്കീർ ഹുസൈന്റെ പേരായിരുന്നു ആദ്യം വന്നത്. മണ്ഡലം പിടിച്ചെടുക്കുക ആയിരുന്നു ആത്യന്തികമായ […]
Read more

അലിൻ ജോസ് പെരേരയെക്കുറിച്ച് ടിനി ടോം

കൊച്ചി : സൈബറിടത്തെ വൈറല്‍ താരമാണ് അലിന്‍ ജോസ് പെരേര. സിനിമാ റിവ്യൂ പറഞ്ഞ് വൈറലായ അലിന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉദ്ഘാടനപരിപാടികളുമായും താരം സജീവമാണ്. അലിനെക്കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ടിനി ടോമും. അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണെന്ന് ടിനി ടോം ഫേസ്‍ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ”അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ – എന്നെ ഞെട്ടിച്ച പോസ്റ്ററാണിത്. അലിൻ […]
Read more

ഷോൾഡർ ബാഗിൽ തുണിയിൽ പൊതിഞ്ഞ് കഞ്ചാവ്

കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിൽ നടത്തിയ വേട്ടയിൽ 35 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരു മലയാളിയും ആറ് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഓട്ടോറിക്ഷയിൽ 25 കിലോ കഞ്ചാവുമായി വന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടുകരയിൽ വച്ചും ഓട്ടോയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), […]
Read more

വീണ്ടും സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 75 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 600 രൂപയായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,375 രൂപയും പവന് 1,15,000 രൂപയുമാണ് വില വരുന്നത്. ഇന്നലെ രാവിലെ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 1,14,400 രൂപയായിരുന്നു വില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ […]
Read more

Recent News