Tag: LATEST

10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ തുറന്നു

തിരുവനന്തപുരം: 10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ സമര കവാടം തുറന്നു. സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ​ഗേറ്റ് ആണ് തുറന്നത്. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ​ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ​ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺ​ഗ്രസ് അനുകൂല സംഘടനകളാണ് ​ഗേറ്റ് ആവേശപൂർവ്വം തുറന്നത്.
Read more

സൗദി എയർപോർട്ടുകളിൽ യാത്രക്കാരുടെ ‌എണ്ണം റെക്കോർഡിലേക്ക്

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധനവ്. 2025-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ ആകെ എണ്ണം 14.09 കോടി പിന്നിട്ടു. 2024-നെ അപേക്ഷിച്ച് 9.6 ശതമാനത്തിന്റെ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മൊത്തം യാത്രക്കാരിൽ 7.58 കോടി പേർ അന്താരാഷ്ട്ര സർവീസുകളെ ആശ്രയിച്ചവരാണ്. ആഭ്യന്തര സർവീസുകൾ വഴി യാത്ര ചെയ്തവരുടെ എണ്ണം 6.51 കോടിയാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് […]
Read more

ഹജ്ജിന്റെ തിരക്കിലേക്ക് സൗദി

മക്ക: ദുൽഹജ്ജ് മാസം പിറന്നതോടെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യ തീർഥാടക തിരക്കിലേക്ക്. മെയ് 25 തിങ്കളാഴ്ച ഹാജിമാർ മിനായിലേക്ക് നീങ്ങുന്നതോടെയാണ് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുക. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ചൊവ്വാഴ്ച നടക്കും. പുണ്യഭൂമിയിൽ ഒത്തുചേരുന്ന ലക്ഷക്കണക്കിന് ഹാജിമാർ സൂര്യാസ്തമയം വരെ അറഫയിൽ പ്രാർഥനാനിരതരായി കഴിച്ചുകൂട്ടിയ ശേഷം, രാത്രിയോടെ മുസ്ദലിഫയിൽ വിശ്രമിക്കും. ഗൾഫ് രാജ്യങ്ങളിൽ മെയ് 27 ബുധനാഴ്ചയാണ് ബലിപെരുന്നാൾ . […]
Read more

ഭക്ഷ്യസുരക്ഷാ സൂചികയിൽ ഖത്തർ മേഖല ഒന്നാമത്

ദോഹ: പ്രതിസന്ധി ഘട്ടങ്ങളിലും ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ശേഷി അതിശക്തമെന്ന് പഠനം. ഇതുമായി ബന്ധപ്പെട്ട ഇകോണമിസ്റ്റ് ഇംപാക്ടിന്റെ സൂചികയിൽ പശ്ചമേഷ്യൻ മേഖലയിൽ ഒന്നാമതാണ് ഖത്തർ. ഇക്കണോമിസ്റ്റ് ഇംപാക്ടിന്റെ ഈ വർഷത്തെ ഫുഡ് സിസ്റ്റംസ് റീസിലിയൻസ് ഇൻഡക്‌സിലാണ് ഖത്തർ മേഖലയിൽ ആദ്യ സ്ഥാനം സ്വന്തമാക്കിയത്. പ്രതിസന്ധികളിൽ രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല എത്രമാത്രം ശക്തമാണ് എന്നു തെളിയിക്കുന്നതാണ് ഈ സൂചിക. മിഡിലീസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക അഥവാ മെന മേഖലയിലും ഒന്നാം സ്ഥാനം ഖത്തറിനാണ്. നൂറിൽ 69.89 സ്‌കോറാണ് ഖത്തർ […]
Read more

യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

ദുബൈ: യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാൻ ഉൾക്കടലിന്റെ തീരങ്ങളിൽ തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും പൊടിക്കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, ഉച്ചയോടുകൂടി ശക്തമായ കാറ്റിനും കടുത്ത ചൂടിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. രാജ്യത്ത് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ തെക്ക് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ ദിശകളിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില […]
Read more

ജിദ്ദയിൽ ഹോട്ടലിന് ഒരു മില്യൺ റിയാൽ പിഴ

റിയാദ്: മതിയായ ലൈസൻസില്ലാതെ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിച്ച ജിദ്ദയിലെ അൽ സറായ സ്യൂട്ട്സ് ഹോട്ടലിന് ഒരു മില്യൺ സൗദി റിയാൽ പിഴ ചുമത്തിയതായി ടൂറിസം മന്ത്രാലയം. തിങ്കളാഴ്ചയാണ് മന്ത്രാലയം ഈ നടപടി പ്രഖ്യാപിച്ചത്. നിയമലംഘനം നടത്തിയ ഹോട്ടൽ പൂർണമായും അടച്ചുപൂട്ടാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഹോട്ടലിലെ നിയമലംഘനങ്ങൾ തിരുത്തി ലൈസൻസ് നേടുന്നത് വരെ ഈ വിലക്ക് തുടരും. കൂടാതെ, ഈ ശിക്ഷാ നടപടിയുടെ വിവരങ്ങൾ നിയമലംഘനം നടത്തിയവരുടെ സ്വന്തം ചിലവിൽ പ്രാദേശിക പത്രങ്ങളിലോ മറ്റ് അനുയോജ്യമായ മാധ്യമങ്ങളിലോ […]
Read more

മണ്‍ഡേ ടെസ്റ്റും പാസ്സായി അതിരടി

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. മെയ് 13ന് ലോകമെമ്പാടുമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ പെയ്‍ഡ് പ്രീമിയര്‍ ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 49 കോടി രൂപയാണ് അതിരടി ഇതുവരെ നേടിയിരിക്കുന്നത്. ഇനി വെറും ഒരു കോടിയുണ്ടെങ്കില്‍ അമ്പത് കോടി എന്ന മാന്ത്രിക സംഖ്യയിലെത്താം എന്നത് അതിരടി സൂപ്പര്‍ഹിറ്റിലേക്ക് […]
Read more

സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: വി. ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിരെ വിമർശനം. വി. ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ് രംഗത്ത്. വിഷയം മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് രാഷ്ട്രീയപരമാണെന്നും സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും റിയാസ് വിമർശനമുയർത്തി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് സാധാരണയായി ആലപിക്കാറുള്ളത്. തുടർന്നു വരുന്ന ഭാഗങ്ങൾ ചരിത്രപരമായി പല വിവാദങ്ങൾക്കും ആശങ്കകൾക്കും […]
Read more

75% സർവീസുകൾ പുനഃസ്ഥാപിച്ചതായി ഗൾഫ് എയർ

മനാമ: ബഹ്റൈൻ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സാധാരണ പ്രവർത്തനങ്ങളിലേക്ക് ഏതാണ്ട് പൂർണ്ണമായും മടങ്ങിവരുന്നതായി പ്രഖ്യാപിച്ചു. ആഗോള ശൃംഖലയുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും 75% പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ആഫ്രിക്ക എന്നിവിടങ്ങളിലെ സേവനങ്ങൾ പുനരാരംഭിച്ചിരുന്നു. ഗൾഫ് എയർ ഫ്രീക്വെൻസി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 24 രാജ്യങ്ങളിലായി 40 ലക്ഷ്യസ്ഥാനങ്ങളിലായി സർവീസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു, നെറ്റ്വർക്കിന്റെ 75% പ്രതിനിധീകരിക്കുന്ന എയർലൈനിന്റെ പൂർണ്ണ പ്രവർത്തനങ്ങളിലേക്കുള്ള വേഗത്തിലുള്ളതും ഘടനാപരവുമായ തിരിച്ചുവരവിന് അടിവരയിടുന്നു. നെറ്റ്വർക്കിലുടനീളം ഘട്ടം […]
Read more

ദുബായ് സൗത്തിൽ 5.1 ബില്യൺ ഡോളറിന്റെ മെഗാ എൻജിനിയറിങ് ഹബ്

ദുബായ് : ആഗോള വ്യോമയാന മേഖലയിൽ പുതിയ ചരിത്രമെഴുതി എമിറേറ്റ്‌സ് എയർലൈൻ ദുബായ് സൗത്തിൽ (ഡി.ഡബ്ല്യു.സി. എയർപോർട്ട്) തറക്കല്ലിട്ടത് ലോകത്തിലെ ഏറ്റവുംവലിയ എൻജിനിയറിങ്-വിമാന പരിപാലന സമുച്ചയത്തിന്. 5.1 ബില്യൺ ഡോളർ (ഏകദേശം 18.7 ബില്യൺ ദിർഹം) ചെലവഴിച്ചു നിർമിക്കുന്ന ഈ വമ്പൻ പദ്ധതിയിലൂടെ മെക്കാനിക്കുകൾ, എൻജിനിയർമാർ, അഡ്മിനിസ്‌ട്രേറ്റർമാർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങി വിവിധമേഖലകളിലായി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് യു.എ.ഇ.യിലും അന്താരാഷ്ട്ര തലത്തിലും സൃഷ്ടിക്കപ്പെടുക. എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, […]
Read more

Recent News