സൗദി എയർപോർട്ടുകളിൽ യാത്രക്കാരുടെ ‌എണ്ണം റെക്കോർഡിലേക്ക്

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധനവ്. 2025-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ ആകെ എണ്ണം 14.09 കോടി പിന്നിട്ടു. 2024-നെ അപേക്ഷിച്ച് 9.6 ശതമാനത്തിന്റെ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മൊത്തം യാത്രക്കാരിൽ 7.58 കോടി പേർ അന്താരാഷ്ട്ര സർവീസുകളെ ആശ്രയിച്ചവരാണ്. ആഭ്യന്തര സർവീസുകൾ വഴി യാത്ര ചെയ്തവരുടെ എണ്ണം 6.51 കോടിയാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 9.8 ശതമാനം കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *