ഗുണ്ടകളായിരുന്നു എന്ന് കരുതി മാറ്റി നിർത്തരുത്, തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോര

കൊച്ചി: കൊച്ചിയിലെ ക്രിമിനൽ കേസ് പ്രതികളുടെ യോ​ഗത്തിൽ കെ സുധാകരൻ എംപി പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ‌. സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നും കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ കാണാൻ അനുവാദം ചോദിച്ചതെന്നും സംഘാടകർ പറയുന്നു. എന്നാൽ നൂറോളം പേർ യോ​ഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്നാണ് യോഗത്തിന്റെ സംഘാടകൻ സുഹൈൽ ഷാജഹാൻ പറയുന്നത്.

കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണം. മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുത്. ഇപ്പോൾ മാറ്റി നിർത്തിയാൽ ലഹരിക്കെതിരെ പോരാടാൻ അവർക്കിനി അവസരം ലഭിക്കില്ലെന്നും കള്ളത്തോക്ക് കേസിലെ പ്രതികളടക്കമാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. എകെജി സെന്റർ ആക്രമണ കേസ്, വിസ തട്ടിപ്പ് കേസ് പ്രതിയാണ് സുഹൈൽ ഷാജഹാൻ.

Leave a Reply

Your email address will not be published. Required fields are marked *