സുരക്ഷാ പരിശോധനകളിൽ അഞ്ച് ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഉപഭോക്താക്കളുടെ സുരക്ഷയും മുൻനിർത്തി ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനകളിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം നടത്തിയ 5 ആരോഗ്യ സ്ഥാപനങ്ങളെ അടച്ചുപൂട്ടുകയും ചെയ്തു. റിയാദ്, മദീന, അസീർ എന്നീ പ്രവിശ്യകളിൽ കഴിഞ്ഞ ഏപ്രിൽ മാസമാണ് വ്യാപക പരിശോധന നടത്തിയത്. മന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണ സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 ലധികം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഫീൽഡ് പരിശോധനകൾ നടത്തിയത്. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമപാലന നിരക്ക് 91 […]
Read more

