Tag: LATEST

നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും ‌

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. വി.ഡി സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും ആശംസ നേർന്നത്. ‘കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ’, എന്ന ഒറ്റവരിക്കുറിപ്പിലായിരുന്നു മമ്മൂട്ടിയുടെ ആശംസ. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ആശംസകൾ നേർന്നത്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്‌നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ’, മോഹൻലാൽ കുറിച്ചു. നിയുക്ത […]
Read more

‘ദൃശ്യം 3’ യുടെ പ്രീ സെയിൽ കളക്ഷൻ കണക്കുകൾ പുറത്ത്

മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. അടുത്തിടെ ദൃശ്യം 3യുടെ ട്രെയിലർ റിലീസ് ചെയ്‍തിരുന്നു. മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്ന സൂചനകളാണ് നൽകുന്നത്. ദൃശ്യം 3 അഡ്വാൻസ് ബുക്കിംഗ് വേള്‍ഡ് പ്രീ സെയില്‍ മാത്രം 10 കോടി കവിഞ്ഞുവെന്നാണ് സൗത്ത് […]
Read more

‘ഇത് സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലം’; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തിൽ. ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മൾ പ്രതിപക്ഷത്തിന്‍റെ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്. ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവർത്തകർ, ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാർ, ഭീകരവാദികളെ പോലെ വീടുകളിൽ […]
Read more

‘ലീഗിനെ മുൻനിർത്തി വർഗീയ പ്രചാരണം’; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്

തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, ലീഗിന് വഴങ്ങി ശ്രീ. കെ. സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിന്‍റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ. സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ […]
Read more

ഖത്തറിൽ രണ്ട് സ്കൂൾ വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ഖത്തര്‍: ഖത്തറിൽ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. മഹാരാഷ്ട്ര സ്വദേശി അഫ്സല്‍ കാഹിറുദീന്‍ ബഡെ റുബൈന ദമ്പതികളുടെ മകന്‍ അഹമ്മദ് അഫ്സല്‍ ബഡെ (9 ),ആമിര്‍ മുഹമ്മദ് ഷാഹിദ് ഖുറൈശിയുടെ മകന്‍ മുഹമ്മദ് ഷഹീദ് ഖുറൈശി (10) എന്നിവരാണ് മരിച്ചത്. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇന്ന് രാത്രി അബൂഹമൂറില്‍ ഖബറടക്കം നടക്കുമെന്നും പ്രവാസി വെല്‍ഫയര്‍ അറിയിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സമൂഹ മാധ്യമ അക്കൗണ്ടില്‍ അനുശോചനം അറിയിച്ചു.
Read more

വി. ഡി സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. 2001ൽ പറവൂരിൽ നിന്ന് നിയമസഭാംഗമായ ആളാണ് വി.ഡി സതീശൻ.ആദ്യം തോൽപ്പിച്ച പരവൂറുകാർ പിന്നീടിങ്ങോട്ടുളള കാൽ നൂറ്റാണ്ടു കാലം ചേർത്ത് പിടിച്ചത് വി.ഡി സതീശൻ കൈവരിച്ച ജനകീയതയുടെ അടയാളമാണ്. മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി. ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ […]
Read more

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ്. , പാർട്ടിയാണ്, ജനങ്ങളാണ് വലുത് കെസി വേണുഗോപാൽ പ്രതികരിച്ചു. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രിയായി വി ഡി സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]
Read more

‘പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണിത്, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്’ ; വി. ഡി സതീശന്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ടീം യുഡിഎഫിന് നന്ദി പറഞ്ഞ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് പാര്‍ട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇതെന്നും മുഖ്യമന്ത്രി പദം ഒരു ദൈവനിയോഗമായിട്ട് കാണുന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എഐസിസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ. സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെന്നിത്തലയും കെ.സിയും തനിക്ക് ഏറെ പ്രിയപ്പെട്ട നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനം കിട്ടിയിട്ടും ടീം […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം; കടുത്ത അമര്‍ഷത്തിൽ രമേശ് ചെന്നിത്തല

ന്യൂഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും അവ​ഗണനയെന്നും സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കെ.സി വേണുഗോപാലിനും വി ഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരി​ഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. അതേസമയം, വഴുതക്കാട്ടെ വീട്ടിൽ നിന്ന് രമേശ് ചെന്നിത്തല പുറത്തേക്ക് പോയതായാണ് വിവരം. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. […]
Read more

സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഉടൻ

രാമനാട്ടുകര: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു. നേരത്തേ വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട റഹീമിന് മേയ് മൂന്നാംവാരം കോടതി വിധിച്ച തടവുശിക്ഷ അവസാനിക്കുന്നതോടെ, രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കാണ് തിരശ്ശീല വീഴുന്നത്. ശിക്ഷാകാലാവധി തീരുന്ന മുറയ്ക്ക് ജയിൽ മോചനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നാണ് റിയാദിൽ നിന്നുള്ള സൂചനകൾ. 2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും […]
Read more

Recent News