Tag: LATEST

NDAയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗം

കോട്ടയം: എന്‍ഡിഎയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണ് ആവശ്യം. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് നിര്‍ദ്ദേശം വന്നത്. മലബാര്‍ മേഖലയില്‍ നിന്നും സമാനാഭിപ്രായം ഉയര്‍ന്നു. മറ്റൊരു മുന്നണിയിലേക്ക് സാധ്യതയുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ശനിയാഴ്ചയായിരുന്നു കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി […]
Read more

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ലൈംഗിക അതിക്രമം നേരിട്ട മാനസിക വെല്ലുവിളിയുള്ള സ്ത്രീയെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ലൈംഗിക അതിക്രമം നേരിട്ട മാനസിക വെല്ലുവിളിയുള്ള സ്ത്രീയെ കണ്ടെത്തി. ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതി ബ്രൂസ്ലി ഷിബുവിനായി കാട്ടാക്കട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുള്ളിലെ ഓഫീസിനു സമീപത്തുള്ള ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ബ്രൂസ്ലി ഷിബു ലൈംഗികമായി പീഡിപ്പിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിവരം അറിയുകയും സിസിടിവി പരിശോധിച്ച് സംഭവം ശരിയെന്നുറപ്പിച്ചു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ […]
Read more

പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്; `വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് ഭീഷണി

കൊച്ചി : കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് കേസെടുത്തത്. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ മുജീബ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായാണ് പരാതി. 2025ലായിരുന്നു സംഭവം. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരി കേസില്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കേസ് എടുത്തതിനു പിന്നാലെ മുജീബ് റഹ്മാന്‍ ഒളിവില്‍ പോയെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും എളമക്കര പൊലീസ് അറിയിച്ചു.
Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഡബ്ബിംഗ് പൂർത്തിയാക്കി ആൻ്റണി വർഗീസ് പെപ്പെ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്ന യുവതാരം ആൻ്റണി വർഗീസിൻ്റെ ഡബ്ബിംഗ് പൂർത്തിയായി. ആൻ്റണി വർഗീസ് ചിത്രത്തിലെ തൻ്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ആൻ്റണിയുടെ ഒരു ചിത്രം പങ്ക് വച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് […]
Read more

ഇടുക്കി ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി

ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി. ഉപ്പുതറ സ്വദേശി എം അൻസാരിയുടെ വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ വീട് ഭാഗികമായി തകർന്നു. അതേസമയം, പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
Read more

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ കാണാൻ 650 കിമീ നടന്ന് മലയാളി ദമ്പതികൾ

ചെന്നൈ: ഇന്ന് തമിഴ്‌നാടിന്‍റെ 9 -ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തമിഴ് സൂപ്പർസ്റ്റാറും രാഷ്ട്രീയക്കാരനുമായ ജോസഫ് വിജയ്‍യെ വ്യക്തിയെ കാണാൻ വേണ്ടി മാത്രം മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് മലയാളി ദമ്പതികൾ. തങ്ങളുടെ സൂപ്പർ സ്റ്റാറിനെ കാണാനായുള്ള ദമ്പതികളുടെ നടത്തം സമൂഹ മാധ്യമങ്ങളിലും വൈലായി. ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ സി.പി. ഉമ്മു ഷഹനമോളുമാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയായി യാത്ര തിരിച്ചത്. കടുത്ത ചൂടിലും കോരിച്ചൊരിയുന്ന […]
Read more

അൽ ബദായിലെ ഗതാഗതം സുഗമമാക്കാൻ പുതിയപാലം

ദുബായ് : അൽ ബദായിൽനിന്ന് ശൈഖ് റാഷിദ്, അൽ മുസ്തക്ബാൽ, ഡിസംബർ സെക്കൻഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി 500 മീറ്റർ നീളത്തിൽ പുതിയപാലം തുറന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമാണിത്. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് റോഡ്, ഡെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജിലിസ് സ്ട്രീറ്റ് എന്നീ അഞ്ച് പ്രധാനപ്പെട്ട സ്ട്രീറ്റുകളുമായി ശൈഖ് സായിദ് […]
Read more

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന അഭിപ്രായവുമായി തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര. സമൂഹമാധ്യമത്തിലാണ് സബ് കലക്ടർ തന്റെ അഭിപ്രായം പങ്കുവച്ചത്. പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണമെന്നാണ് കുറിപ്പ്. ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണാമെന്നും അദ്ദേഹം പറയുന്നു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്നും തിരൂർ സബ് കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്. 56 വയസ്സിൽ പിരിച്ചുവിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും […]
Read more

‘വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാം’;മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ടുദിവസം കൊണ്ട് തീരുമാനം വരുമെന്നാണ് കരുതുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാമെന്നും തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതെല്ലാം പാര്‍ട്ടിയുടെ നടപടിക്രമങ്ങളാണെന്നും അതനുസരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ തര്‍ക്കമുണ്ടാകുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതെല്ലാം പതിവാണെന്നും മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് വീണ്ടും അഭിപ്രായം തേടിയാലും തന്റെ അഭിപ്രായം […]
Read more

വിനേഷ് ഫോഗട്ടിനെ വിലക്കി ഗുസ്തി ഫെഡറേഷന്‍

ഡൽഹി: പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ്‌ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ ശേഷം ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികള്‍ പാലിക്കാത്തതിനും താരത്തിനോട് ഇപ്പോള്‍ ഫെഡറേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 2026 ജൂണ്‍ വരെ ഒരു മത്സരത്തില്‍ പോലും പങ്കെടുക്കാനാകില്ലെന്നും 15 പേജുള്ള നോട്ടീസില്‍ പറയുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ വിനേഷ് ഫൈനലിലെത്തിയെങ്കിലും മത്സര ദിവസം രാവിലെ ഭാരം എടുത്തപ്പോള്‍ 100 ഗ്രാം അധികമായതിനാല്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. വിവാദങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ വിനേഷ് […]
Read more

Recent News