Tag: LATEST

ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ല: പി ജെ കുര്യൻ

തിരുവനന്തപുരം: സതീശൻ്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ലെന്ന് പിജെ കുര്യൻ. കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും അതിനെ മുഖ്യമന്ത്രി തർക്കമായി കാണരുതെന്നും പി ജെ കുര്യൻ . ലീഗിൻ്റെ അഭിപ്രായത്തെ വ്യാഖ്യാനിക്കാനില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നും പി ജെ കുര്യൻ പറഞ്ഞു. രമേശ് ചെന്നിത്തലയെ പിന്തുണച്ചത് യാദൃശ്ചികമാണ്. യുഡിഎഫ് അധികാരത്തിൽ വരരുത് എന്ന് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ടെന്നും വെള്ളാപ്പള്ളി സമുന്നതനായ നേതാവെന്നും പി.ജെ കുര്യൻ കൂട്ടിച്ചേർത്തു.
Read more

അണ്ണാൻ കടിച്ചത് 20 പേരെ; സംഭവം രാജ്യസ്ഥാൻ സർവകലാശാലയിൽ

ഉദയ്പൂർ: രാജ്യസ്ഥാനിലെ ഉദയ്പൂർ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ ആർട്സ് കോളേജ് , സൈക്കോളജി ഡിപ്പാർട്മെന്റിന് സമീപം ആക്രമണകാരിയായ അണ്ണാൻ ആറ് ആഴ്ചക്കിടെ 20 ഓളം പേരെ കടിച്ച് പരിക്കേൽപ്പിച്ചു. അണ്ണാന്റെ ആക്രമണ സ്വഭാവം സർവകലാശാല ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആശങ്കയിലാക്കി. ആക്രമണം ശക്തമായതോടെ രണ്ട് തവണയാണ് ആനിമൽ എയ്ഡ് റെസ്‌ക്യു ടീം സർവകലാശാലയിൽ എത്തിയത്.
Read more

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ക്ക് റിലീസിന് മുൻപ് തന്നെ പുരസ്‍കാര നേട്ടം. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥക്ക് ഉള്ള പുരസ്‍കാരമാണ് ചിത്രത്തെ തേടിയെത്തിയത്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന […]
Read more

ആലപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം

ആലപ്പുഴ: ആലപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ ജോലി രാജി വെച്ച് രണ്ട് മാസം മുമ്പാണ് ആര്യ നാട്ടിൽ എത്തിയത്. ഒരു മാസം മുമ്പാണ് ആര്യയിൽ രോഗ ലക്ഷണങ്ങൾ പ്രകടമായത്. വണ്ടാനം മെഡിക്കൽ കോളേജ്, പരുമലയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നടത്തി. രോഗം ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത […]
Read more

നൊബേൽ നാമനിർദേശ പട്ടികയിൽ ഡൊണാൾഡ് ട്രംപിന്റെ പേര് ? ; മൂന്ന് രാജ്യങ്ങൾ നിർദേശിച്ചതായി സൂചന

നോർവേ: സമാധാന നൊബേൽ നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും ഉണ്ടെന്ന് റിപ്പോർട്ട്. ഇസ്രായേൽ ,പാകിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്തതെന്നാണ് വിവരം. എന്നാൽ ട്രംപിന്റെ പേര് നാമനിർദേശം ചെയ്തതായി പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയ്യാറായില്ല. നിലവിൽ 287 ഓളം സ്ഥാനാർത്ഥികളാണ് പരിഗണയിലുള്ളതെന്ന് സെക്രട്ടറി വ്യക്തമാക്കി. നാമനിർദേശങ്ങളിൽ 208 എണ്ണം വ്യക്തികളും 79 എണ്ണം സംഘടനകളുമാണ്. അതേസമയം ട്രംപിനെ നാമനിർദേശം ചെയ്തിട്ടുണ്ടോ […]
Read more

രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലേറ് ;പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിനു നേരെ കല്ലെറിഞ്ഞു. ആംബുലൻസിന്റെ ഇടതുഭാഗത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പോലീസിൽ പരാതി നൽകി. സംഭവത്തിൽ സിസിടിവി പോലീസ് പരിശോധിക്കുകയാണ്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Read more

ഖത്തറിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ദോഹ: ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് , ഇൻഡിഗോ വിമാന സർവീസുകൾ മെയ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിമാനങ്ങൾക്ക് അനുമതി നൽകിയതോടെയാണ്‌ സർവീസുകൾ സാധാരണ നിലയിലാകുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ മെയ് […]
Read more

അങ്കമാലിയിൽ ഇടഞ്ഞ കൊമ്പനെ മയക്കുവെടി വെച്ചു

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. അക്രമാസക്തനായ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചത്. അരമണിക്കൂറിനുള്ളിൽ ആന ശാന്തനാകുമെന്ന് ഡോക്ടർമാർ പറയുന്നു. ആനയെ മയങ്ങിയതിന് ശേഷം സ്ഥലത്തുനിന്നും മാറ്റും. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാനും പരിക്കേറ്റിറ്റുണ്ട്. ഇയാളുടെ നില […]
Read more

വീണ്ടും പാമ്പ് കടിയേറ്റ് മരണം; കൊല്ലത്ത് അണലിയുടെ കടിയേറ്റയാൾ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കൊല്ലത്താണ് ഒരാള്‍ പാമ്പ് കടിയേറ്റു മരിച്ചത്. മണ്‍റോതുരുത്ത് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അണലിയുടെ കടിയേറ്റ രാജേന്ദ്രനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ ഇടുക്കി കോതമംഗലം വടാട്ടുപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടാട്ടുപാറ അമ്മാവന്‍ സിറ്റിക്ക് സമീപം ജനവാസ മേഖലയില്‍ പ്ലാവിന് മുകളിലാണ് പാമ്പിനെ കണ്ടത്. കോടനാട് […]
Read more

തമിഴ്നാട്ടിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി ഡിഎംകെയും കോൺഗ്രസും തമ്മിൽ പോര്

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസ്ഥാനത്തിനായുള്ള അവകാശവാദത്തിൽ ഡിഎംകെയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോര്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട എഐസിസി ഇൻ-ചാർജ് ഗിരീഷ് ചോദാങ്കറിനെതിരെ ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി രംഗത്തെത്തി. ചോദാങ്കർ ഗോവക്കാരനാണെന്നും തമിഴ്നാടിനെയോ തമിഴ് സംസ്കാരത്തെയോ അറിയില്ലെന്നുമാണ് വിമർശനം. ചോദാങ്കർ തമിഴ്നാട് കാണാൻ വന്നയാൾ മാത്രമാണെന്നും തമിഴ്നാടിന്റെ വാച്ച്മാൻ ആകേണ്ടെന്നും ആർ. എസ് ഭാരതി പറഞ്ഞു. ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് 160 സീറ്റ് കിട്ടുമെന്ന ആത്മവിശ്വാസവും ആർ എസ് ഭാരതി പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം […]
Read more

Recent News