നോർവേ: സമാധാന നൊബേൽ നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും ഉണ്ടെന്ന് റിപ്പോർട്ട്. ഇസ്രായേൽ ,പാകിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്തതെന്നാണ് വിവരം. എന്നാൽ ട്രംപിന്റെ പേര് നാമനിർദേശം ചെയ്തതായി പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയ്യാറായില്ല. നിലവിൽ 287 ഓളം സ്ഥാനാർത്ഥികളാണ് പരിഗണയിലുള്ളതെന്ന് സെക്രട്ടറി വ്യക്തമാക്കി. നാമനിർദേശങ്ങളിൽ 208 എണ്ണം വ്യക്തികളും 79 എണ്ണം സംഘടനകളുമാണ്.
അതേസമയം ട്രംപിനെ നാമനിർദേശം ചെയ്തിട്ടുണ്ടോ എന്നറിയാൻ സെക്രട്ടറിയുടെ പ്രതികരണത്തെ അനിവാര്യമാണ്. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പേരുകൾ 50 വർഷത്തേക്ക് കർശനമായി വയ്ക്കണമെന്നാണ് നൊബേൽ ഫൗണ്ടേഷൻറെ ചട്ടം. എന്നാലും ചില പേരുകൾ ഇതിനോടകം നാമനിർദേശം ചെയ്തവർ തന്നെ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് സെനറ്റർ ലിസ മുർകോവ്സ്കി, ഗ്രീൻലാൻഡ് – ഡാനിഷ് പാർലമെന്റേറിയൻ ആജ കെംനിറ്റ്സ് എന്നിവരെ നാമനിർദേശം ചെയ്തതായി നോർവീജിയൻ നിയമതന്ത്രജ്ഞൻ ലാൻഡ് ഹാർട്ട്ബ്രെക്കൻ പറഞ്ഞിരുന്നു.
