Tag: LATEST

നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഗാസിയാബാദ്: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ജസീം എന്ന ചോട്ടുവാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. ഏപ്രിൽ 11 നാണ് ജസീം നാലുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. മിട്ടായി കാണിച്ചു വശീകരിച്ചതിനു ശേഷം ലൈംഗികമായി ഉപയോഗിയോക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു. കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ ഷാലിമാർ ഗാർഡനിലെ ഒരു കാറിനടിയിൽ മൃതദേഹം ഒളിപ്പിച്ച് പ്രതി കടന്നുകളഞ്ഞു. പ്രതിക്കായി ഒരാഴ്ചയായി പോലീസ് തിരച്ചിൽ നടത്തി വരുകയായിരുന്നു. പ്രതിക്കായുള്ള […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി അൻവര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെ‌ച്ചതായി പി.വി അൻവര്‍ അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി […]
Read more

ലോൺ ആപ്പ് ഭീഷണി; വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്ന് രാവിലെ സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നാണ് വിഷ്ണു സഹോദരൻ അദ്വൈദിനെ വിളിച്ചത്. താൻ ജീവനോടെയുണ്ടെന്നും പ്രതിസന്ധിയുള്ളതിനാൽ നാട്ടിലേക്കില്ലെന്നും അറിയിച്ചു. എന്നാൽ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ അറിയിച്ചു. തുട‍‍ർന്ന് യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ […]
Read more

ആഗോള കലക്ഷൻ 1783 കോടി നേടി “ധുരന്ധർ പ്രതികാരം”; 30 ദിവസം പിന്നിട്ട് ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കുതിപ്പ്

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കലക്ഷൻ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ “ധുരന്ധർ പ്രതികാരം”, റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് […]
Read more

ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ല, വീട്ടുകാരൻ; കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോൾ ആത്മാഭിമാനമെന്ന് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടോയെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തം നിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ.രാജൻ. കേരളത്തിനെതിരെ അപകടകരമായ വിധത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. താപനിലയിലുണ്ടാകുന്ന വ്യത്യാസം മൂലം നിർമാണവേളയിലുണ്ടാകാവുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നാണ് ബന്ധപ്പെട്ട എൻജിനീയർമാർ അറിയിച്ചത്. ക്രാക്ക് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ആളുകൾ മനസ്സിലാക്കുന്നത് അത് സ്ട്രക്ചറൽ ക്രാക്ക് എന്നാണ്. എന്നാൽ, അത് അത്തരത്തിലുള്ളതല്ല എന്ന് അന്ന് അവിടെ ചെന്ന് പരിശോധിച്ചപ്പോൾ എൻജിനീയർമാർ ഉറപ്പുനൽകുകയും വീടിന്റെ ഉറപ്പിനെ ബാധിക്കില്ലെന്ന് പറയുകയും […]
Read more

പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്; നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു

തൃശൂര്‍: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്. മരിച്ച ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. തുടർന്ന് നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളിൽ ശംഖുവരയന്‍ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ […]
Read more

വിരുദുനഗർ ദുരന്തം; നാല് പേർ അറസ്റ്റിൽ

ചെന്നൈ: വിരുദുനഗറിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ നാല് പേർ അറസ്റ്റിൽ. പടക്കനിർമാണ ശാല ഉടമകളുടെ ബന്ധുക്കൾ ആണ് അറസ്റ്റിൽ ആയത്. ഫാക്ടറി ഉടമ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. മധുര, തേനി ജില്ലകളിൽ ഇവർക്കായി‌ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പലരും സംഭവസ്ഥലത്ത് […]
Read more

ശസ്ത്രക്രിയ പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ; മാർഗരേഖയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, […]
Read more

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ […]
Read more

സംസ്ഥാനത്ത് ഇന്ന് ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത.ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും , കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും , കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും , പത്തനംതിട്ട, ആലപ്പുഴ , തൃശൂർ, എറണാകുളം, മലപ്പുറം,കണ്ണൂർ, […]
Read more

Recent News