മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കും. അയല്‍രാജ്യങ്ങളിലേക്ക് ഏറെ കാലത്തിന് ശേഷമാണ് ഒരു രാഷ്ട്രീയ നേതാവിനെ ഇത്തരത്തില്‍ നയതന്ത്ര പ്രതിനിധിയായി അയക്കുന്നത്. ഹൈക്കമ്മീഷണറായി രാഷ്ട്രീയ രംഗത്തുനിന്നുള്ള പ്രമുഖനെ അയക്കുന്നത് അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. യുപിഎ ഭരണകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന […]
Read more

