നോയിഡ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ തമിഴ്‌നാട്ടിൽ പിടിയിൽ
ന്യൂഡൽഹി: നോയിഡയിലെ അക്രമാസക്തമായ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആദിത്യ ആനന്ദ് എന്നയാളെയാണ് ഗൗതംബുദ്ധ നഗർ പൊലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചേർന്ന് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നോയിഡയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന തൊഴിലാളി സമരം പിന്നീട് കലാപത്തിലേക്ക് നീങ്ങിയിരുന്നു. സമരം അക്രമാസക്തമായതിനും കലാപം അഴിച്ചുവിട്ടതിനും പിന്നിൽ ആദിത്യ ആനന്ദ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മുഖ്യസൂത്രധാരനായ ഇയാൾക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. […]
Read more

