Tag: LATEST

ഗൾഫ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷപശ്ചാത്തലത്തിൽ ഗൾഫിൽനിന്ന് കേരളത്തിലേക്കടക്കമുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് മലയാളികളായ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. വിസിറ്റിങ് വിസയിൽ കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോയവരിൽ പലരും സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി പ്രവാസികൾ പറഞ്ഞു. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇ.യിൽ ആദ്യദിന പിഴ 250 ദിർഹമാണ്. പിന്നീടുള്ള ഓരോദിവസത്തിനും 50 ദിർഹവും അടയ്ക്കണം. എക്സിറ്റ് ഫീ 69 ദിർഹം വേറെയും. ‘‘വിസിറ്റിങ് വിസയിൽ ഭാര്യയെയും രണ്ടു കുട്ടികളെയും കൊണ്ടുവന്നതാണ്. ഒരുദിവസം അധികം തങ്ങേണ്ടിവന്നതിന് ചെലവായത് 28,000 രൂപയിലധികമാണ്. അതിനുശേഷമാണ് ഡൽഹിയിലേക്ക് ടിക്കറ്റ് ലഭിച്ചത്. […]
Read more

മാർപ്പാപ്പയെ ഭീഷണിപ്പെടുത്തി യുഎസ്; അമേരിക്കൻ സന്ദർശനം റദ്ദാക്കി ലിയോ പതിനാലാമൻ

വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കത്തോലിക്കാ സഭയുടെ തലവൻ പോപ്പ് ലിയോ പതിനാലാമൻ ട്രംപ് ഭരണകൂടത്തിന്റെ വിദേശ നയങ്ങളെ വിമർശിച്ചതിനെത്തുടർന്ന്, വത്തിക്കാൻ നയതന്ത്ര പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച്‌ അമേരിക്കൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ്‌ റിപ്പോർട്ട്. സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ ഈ നീക്കത്തെ കണക്കാക്കുന്നത്. പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാൻ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാർപ്പാപ്പ തന്റെ എല്ലാ അമേരിക്കൻ യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ […]
Read more

ട്രംപിനെ പൂട്ടാൻ എഐ ‘മീം യുദ്ധം’; അമേരിക്കയ്ക്കെതിരെ സൈബർ പോരാട്ടം കടുപ്പിച്ച് ഇറാൻ

വാഷിങ്ടൺ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പുതിയ സൈബർ പോരാട്ടം നയിക്കുകയാണ് ഇറാൻ അനുകൂല ഗ്രൂപ്പുകൾ. എഐ ഉപയോഗിച്ച് നിർമ്മിച്ച ആകർഷകമായ ചിത്രങ്ങളും വിഡിയോകളും വഴി യുദ്ധത്തെക്കുറിച്ചുള്ള പൊതുജന അഭിപ്രായം മാറ്റാനാണ് ഇവരുടെ നീക്കം. അമേരിക്കൻ വിരുദ്ധ വികാരം വളർത്താൻ ഇംഗ്ലീഷ് ഭാഷയിലുള്ള മീമുകളാണ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ടാണ് ഭൂരിഭാഗം മീമുകളും പുറത്തിറങ്ങുന്നത്. ട്രംപിനെ പരിഹസിക്കുന്ന ആനിമേഷൻ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. അമേരിക്കൻ സംസ്കാരവും […]
Read more

തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

ചെന്നെെ: തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികളാണ്. 7599 പേരാണ് പത്രിക നല്‍കിയത്. ഇതില്‍ 305 പേര്‍ പിന്‍വലിച്ചു. 2460 പത്രികകള്‍ തള്ളി. എല്ലാ മുന്നണികളും സജീവമായി പ്രചാരണരംഗത്തുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തിരുവണ്ണാമലയിലും മറമലൈ നഗറിലും പ്രചാരണം നടത്തി. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയുടെ പര്യടനം. ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് 11ന് കടലൂര്‍, വിഴിപ്പുരം എന്നിവിടങ്ങളിലും 12ന് കന്യാകുമാരിയിലും പര്യടനം നടത്താന്‍ പൊലിസ് […]
Read more

വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വളരേ ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും പൊള്ളുന്ന വേനൽ ചൂടും വകവെക്കാതെ പ്രവർത്തനം നടത്തിയ രഷ്ട്രീയ പ്രവർത്തകരുടെ ആവേശത്തെയും അദ്ദേഹം പ്രശംസിച്ചു. കടുത്ത വെയിലും ചൂടും സഹിച്ച് പോളിങ് ബൂത്തിൽ എത്തിയ […]
Read more

മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി

മാനന്തവാടി: വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിങ് ഓഫീസറെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കി. മാനന്തവാടി ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയവരോട് താമരക്ക് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി. വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിന്നിരുന്ന വോട്ടർമാരോടും ബൂത്തിനകത്തെത്തിയ പ്രായമായവരോടും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉടൻ തന്നെ തെരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ […]
Read more

പട്ടാമ്പിയിൽ ബൂത്തിൽ കയറി വോട്ട് പിടിക്കാൻ ശ്രമിച്ചു : എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതി

പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്‌തദാനം നൽകുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥാനാർഥി മുഹമ്മദ് മുഹ്സിനോട് ബൂത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും പിന്നീട് പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചുവിടുകയും […]
Read more

പോളിങ് സ്റ്റേഷന് മുന്നിൽ ലോറികൾ നിർത്തിയിട്ടു ; തടസ്സം മൂലം വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി

അരൂർ: കോടംതുരുത്ത് വിവി എച്ച്എസ്എസ് സ്കൂളിലെ പോളിങ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ലോറികൾ നിർത്തിയിട്ടത് കാരണം വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി. 111,112 എന്നീ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടർമാരാണ് ഇത് കാരണം ദുരിതത്തിലായത്. മണിക്കൂറുകളോളം വഴി അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. വോട്ടിങ് ബൂത്തിന്റെ തെക്കുവശത്തുള്ള ഗേറ്റ് തുറന്നാൽ വോട്ടർമാർക്ക് പ്രവേശനം എളുപ്പമാകുമെന്ന് പാർട്ടി പ്രവർത്തകർ അറിയിച്ചെങ്കിലും ക്ലസ്റ്റർ ഓഫീസർ ഇതിനു തയ്യാറായില്ല. ഒരു പോളിംഗ് സ്റ്റേഷനിൽ ഒരു ഗേറ്റ് മാത്രമേ അനുവദിക്കാവൂ എന്ന് പറഞ്ഞതോടെ തർക്കം രൂക്ഷമായി. […]
Read more

ഇടതു കൈവിരലില്‍ മുറിവ്; വോട്ട് നിഷേധിച്ച് പ്രിസൈഡിങ് ഓഫീസര്‍ : അവസാനം വോട്ട് ചെയ്ത് അക്ഷയ

തൃശ്ശൂർ: ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളിലാണ് സംഭവം. പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയതോടെ, യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഒരു മണിയോടെയാണ് കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ വോട്ട് ചെയ്യാനെത്തിയത്. കൈ വിരലില്‍ സ്റ്റിച്ചിട്ട നിലയിലായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാല്‍ വിരല്‍ കെട്ടിവെച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു. മുറിവ് അഴിച്ചു കാണിക്കണമെന്നായിരുന്നു ആവശ്യം. […]
Read more

നവവധുവായി വോട്ട് രേഖപ്പെടുത്തി നന്ദന

തൃശ്ശൂർ: നവവധുവായി വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തുകയായിരുന്നു നന്ദന. തൃശ്ശൂർ തളിക്കുളം പുളിയംതുരുത്ത് കാര്യാട്ട് ബിന്ദു സുകുമാരൻ ദമ്പതികളുടെ മകൾ നന്ദനയുടെ വിവാഹ ദിനത്തിലായിരുന്നു വോട്ടിങ്. ചെന്ത്രാപ്പിന്നി കല്ലപ്പറമ്പിൽ ലിജീഷാണ് നന്ദനയുടെ വരൻ. കുടുംബ ക്ഷേത്രത്തിൽ രാവിലെ നടന്ന മിന്നുകെട്ടിനു ശേഷം വിവാഹ വേഷത്തിൽ തന്നെ പങ്കാളിയോടൊപ്പം പത്താം കല്ല് സി.എം.എസ് യുപി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു നന്ദന.
Read more

Recent News