Tag: LATEST

കശുവണ്ടി അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കും : ഹൈക്കോടതി

കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈക്കോടതി. കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്നാണ് കേസ് പരി​ഗണിച്ച ഹൈക്കോടതി വ്യക്തമാക്കിയത്.ഇതോടെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ധാക്കുകയും ചെയ്തു. വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷുമാണ് പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
Read more

സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും :ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: കത്തോലിക്ക സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് രംഗത്ത്.സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ,തിരിച്ചും നിലപാട് മറ്റേണ്ടി വരും.ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്.കെ സി വേണുഗോപാലിനെയും, ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ?FCRA ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്.സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് .പറഞ്ഞു
Read more

10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് താമര വിരിഞ്ഞെന്ന അവകാശവാദവുമായി ബിജെപി നേതാക്കൾ. തൂക്കുസഭയിൽ 30ലേറെ സീറ്റുകൾ നേടി കറുത്ത കുതിരകൾ ആവുമെന്ന് പുറത്തു പറയുമ്പോഴും നിലവിൽ ബിജെപിയുടെ വിലയിരുത്തൽ രണ്ട് സീറ്റുകൾ ഉറപ്പെന്നാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെയും കഴക്കൂട്ടത്ത് വി മുരളീധരന്‍റെയും വിജയം ഉറപ്പെന്ന് വിലയിരുത്തിയാണ് ഇന്നലെ രാത്രി വൈകി നേതാക്കൾ പിരിഞ്ഞത്. കാട്ടാക്കട, വട്ടിയൂർകാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, അടക്കം 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ബിജെപി വിലയിരുത്തുന്നു. നേമത്ത് ന്യൂനപക്ഷ വോട്ടുകൾ […]
Read more

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും

ഫ്ളോറിഡ: ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഒറൈൺ പേടകം സ്പാഷ്ഡൗൺ ചെയ്യും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ഭാവി യാത്രകൾക്കുള്ള ഒരു ചവിട്ടുപടിയായാണ് ആർട്ടെമിസ് 2 പദ്ധതിയെ ശാസ്ത്രലോകം കാണുന്നത്. അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ സമീപത്തേക്ക് എത്തിച്ച ആർട്ടെമിസ് 2 ദൗത്യം ബഹിരാകാശചരിത്രത്തിലെ ഒരു സുവർണാധ്യായമാണ്. ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 4.05 -ന് ഫ്‌ളോറിഡയിലെ […]
Read more

കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി : കുവൈത്തിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം . കുവൈത്തിലെ അതീവ സുരക്ഷാ മേഖല ആയ നാഷണൽ ഗാർഡ് സൈറ്റിൽ വ്യാഴായ്ച്ചയാണ് ഇറാന്റെ ആക്രമണം ഉണ്ടായത് . ആക്രമണത്തിൽ താവളത്തിന് നാശനഷ്ടങ്ങൾ ഉണ്ടായതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു . ഒരു ശത്രു ഡ്രോൺ ആണ് നാഷണൽ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ടെത്തിയത് . ആക്രമണത്തിൽ സൈനിക സാമഗ്രികകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു . ആക്രമണം നടന്ന സമയം […]
Read more

പുതിയ ഹൈവേ നിയമങ്ങൾ ഇന്ന്മുതൽ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് UPI പേയ്മെന്റ്

കൊച്ചി: പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇത്പ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവരുടെ പക്കൽ നിന്ന് ഇന്ന് മുതൽ പണമായി ടോൾ സ്വീകരിക്കില്ല. യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. തിരക്കുകൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കം. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട […]
Read more

കേരളത്തില്‍ മാറ്റം ഉറപ്പെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരു ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്ര ശേഖർ . നേമത്ത് വലിയ ആത്മവിശ്വാസവും വിജയ പ്രതീക്ഷയുമുണ്ട്. ഇനി എന്‍ഡിഎയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാൻ ആകില്ല. അടുത്ത തെരഞ്ഞെടുപ്പ് മുതൽ എന്‍ഡിഎ ഒരു വശതും മറുവശത്ത് കോൺഗ്രസ് – സിപിഎം സഖ്യവും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നേമം നിലനിർത്തുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി പറഞ്ഞു. ബിജെപി പണമൊഴുക്കി. പെട്ടികളിൽ പണം […]
Read more

സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം

കൊച്ചി: ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒപ്പം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയും പരിഗണിക്കുന്നുണ്ട്. അതിജീവിതയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് രഞ്ജിത്തിന്‍റെ വാദം. ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്കെതിരെ ആരോപണവുമായി സംവിധായകൻ രഞ്ജിത്. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ വിമ‍ർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് […]
Read more

ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും. ഭരണത്തുടർച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. 80ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. തരംഗമെങ്കിൽ 100ലേക്ക് എത്തുമെന്നുമാണ് വിലയിരുത്തൽ. അതേസമയം, ചുരുങ്ങിയത് മൂന്ന് സീറ്റുകളാണ് എൻഡിഎ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. വിജയസാധ്യത പരിശോധിക്കുമ്പോൾ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകിയ കണക്ക് പരിശോധിക്കും. 80 സീറ്റിന് മുകളിൽ നേടി അധികാര തുടർച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ഉയർന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്ന […]
Read more

ക്ഷേത്രത്തിലെത്തുന്നവർ ആചാരംപാലിക്കണം; സുപ്രീംകോടതി

ന്യൂഡൽഹി: ക്ഷേത്രത്തിലെത്തുന്നവർ വിശ്വാസികളല്ലെങ്കിൽപ്പോലും അവിടത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. വ്യക്തിസ്വാതന്ത്ര്യം വിശ്വാസിസമൂഹത്തിന്റെ മതപരമായ അവകാശത്തെ ഹനിക്കരുതെന്ന് എൻ.എസ്.എസ്., അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി എന്നിവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. ശബരിമലയിൽ എല്ലാ മതക്കാർക്കും പ്രവേശനമുണ്ട്. എന്നാൽ, ശബരിമലയിൽ പോകുന്നവർ അവിടത്തെ പ്രതിഷ്ഠയുടെ ചൈതന്യത്തിൽ വിശ്വസിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി . വ്യത്യസ്ത വിശ്വാസിസമൂഹങ്ങളിൽപ്പെട്ടവരാണ് ഹിന്ദുക്കളെന്നും എന്നാൽ, ക്ഷേത്രത്തിലെത്തിയാൽ അവിടത്തെ സമ്പ്രദായങ്ങൾ […]
Read more

Recent News