Tag: LATEST

രാജ്യത്ത് കാലവർഷം ദുർബലമാവും

തിരുവനന്തപുരം: രാജ്യത്താകമാനം ഇത്തവണ കാലവർഷം സാധാരണയിലും കുറഞ്ഞ തോതിൽ ആയിരിക്കുമെന്ന് സ്കൈമെറ്റ് എന്ന സ്വാകാര്യ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ നിലയിൽ ആവുമെന്നും അറിയിച്ചു. ഇത്തവണത്തെ കാലവർഷത്തെ പറ്റിയുള്ള ആദ്യത്തെ പ്രവചനമാണിത്. കാലവർഷത്തിന്റെ ആദ്യത്തിൽ തന്നെ സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമായ എൽനിനോ പ്രതിഭാസം പ്രതീക്ഷിക്കുന്നുവെന്നും അറിയിപ്പുണ്ട്. ഇതുകാരണം കാലവർഷം ദുർബലമാവാൻ സാധ്യതയുണ്ട്. അതേസമയം ഇന്ത്യൻ മഹാസമുദ്രം ഡൈപോൾ പോസിറ്റീവ് ആവാനാണ് സാധ്യത. അതായത് പടിഞ്ഞാറ് ചൂട് കൂടുതലും കിഴക്ക് ചൂട് […]
Read more

ഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

കുവൈത്ത്: കുവൈത്തിൽ നിന്നും ഇന്ത്യയിലെ ഒൻപതു പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി ജസീറ എയർവേയ്‌സ് അറിയിച്ചു. പ്രവർത്തനപരമായ തടസ്സങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ കണ്ണൂർ ,കോഴിക്കോട് വിമാനത്താവളങ്ങൾ ഉൾപ്പെടെ മധുര, തിരുച്ചിറപ്പള്ളി, ഗോവ, ലഖ്‌നൗ, മംഗലാപുരം, വിജയവാഡ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അതേസമയം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർലൈൻ വ്യക്തമാക്കി.ആപ്പോ വെബ്സൈറ്റോ […]
Read more

ബൈ ബൈ പിണറായി

തിരുവനന്തപുരം : ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാൻ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അത് അവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. അതിനാൽ ബൈ ബൈ പിണറായിയെന്നും കെസി വേണുഗോപാൽ ഫേയ്സ്ബുക്കിൽ കുറിച്ചു. പിണറായി ഭരണത്തിൻ്റെ ‘ആ […]
Read more

ബാരാമതിയിൽ സുനേത്ര പവാറിനെതിരെ കോൺഗ്രസ് മത്സരത്തിനില്ല

താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാറിനെതിരായ സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസ്സ് .എൻസിപി ശരദ് പവാർ വിഭാഗത്തിൽനിന്നടക്കമുള്ള ആവശ്യം പരിഗണിച്ചാണ് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചത്. സുനേത്രയുടെ ഭർത്താവും എൻസിപി അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെ തുടർന്നാണ് ബാരാമതിയിലെ ഉപതിരഞ്ഞെടുപ്പ്. സ്ഥാനാർഥിയെ പിൻവലിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി ‘പൊതുജനവികാരത്തെ’ മാനിക്കുമെന്നും ബാരാമതിയിൽ എതിരില്ലാതെ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിജ് പവാറിനോടുള്ള ആദരവ് കണക്കിലെടുത്ത് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് എൻസിപി ശരദ് പവാർ […]
Read more

യുഡിഎഫിന് 100 സീറ്റുകൾ ലഭിക്കും, ഭരണത്തുടർച്ചയുണ്ടാവില്ല

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ. സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, യുഡിഎഫ് മുന്നണിക്ക് 100 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെ ഭരണത്തുടർച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറയുകയുണ്ടായി. ഇതിനിടയിൽ, മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ […]
Read more

കേരളത്തിൽ വീണ്ടും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീണ്ടും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. ഇന്ന് കോട്ടയം, ആലപ്പുഴ , തൃശ്ശൂർ , കാസർകോട് , കണ്ണൂർ എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ,കൊല്ലം , പത്തനംതിട്ട ജില്ലകളിൽ താപനില 37 ഡിഗ്രി വരെയും, പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം ഈർപ്പമുള്ള […]
Read more

വാട്സാപ്പ് വഴി ചതി പടരുന്നു, പോലീസിന്റെ മുന്നറിയിപ്പ്

തൃശ്ശൂർ: വ്യാപിക്കുന്ന സൈബർ തട്ടിപ്പുകളിലൊന്നായി വ്യാജ ആർ.ടി.ഒ. ചെലാന്റെ പേരിൽ നടക്കുന്ന നെറ്റ്‌വർക്കിങ്‌ തട്ടിപ്പും. വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ ചതിയൊളിപ്പിച്ച ആപ്പുകൾ അയച്ച്, ഫോണിന്റെ പൂർണനിയന്ത്രണം കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുന്നതാണ് പ്രവർത്തനരീതി. സൈബർ സംഘങ്ങൾ ആദ്യം ട്രാഫിക് ചെലാൻ, ആർ.ടി.ഒ. നോട്ടീസ്, പിഴ അടയ്ക്കുക എന്നീ തലക്കെട്ടുകളോടെ ചില ഫയലുകൾ ഉപയോക്താക്കൾക്ക് അയയ്ക്കുന്നു. ഈ ലിങ്ക് തുറന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം തന്നെ, ഫോണിലെ കോൺടാക്ട്, മെസേജുകൾ, ബാങ്കിങ്‌ വിവരങ്ങൾ എന്നിവയിലേക്ക് തട്ടിപ്പുകാർ […]
Read more

കേരളത്തോടൊപ്പം അസമും പുതുച്ചേരിയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പോളിംഗ് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഉച്ചയോടെ കേരളത്തിലെ പോളിംഗ് 50 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉച്ചവെയിൽ കനക്കും മുമ്പ് തന്നെ പരമാവധി ആളുകളും വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പോളിംഗ് ശതമാന കണക്കുകൾ വ്യക്തമാക്കുന്നത്. 1987ലാണ് അവസാനമായി 80 ശതമാനം കടന്നത്. അന്ന് എൽഡിഎഫായിരുന്നു അധികാരത്തിലെത്തിയത്. ഏകദേശം സമാനമായ രീതിയിലാണ് കേരളത്തിൽ പോളിംഗ് പുരോഗമിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടക്കുന്നത്. അതേസമയം, അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ […]
Read more

ബംഗാൾപോരിൽ’ ആര്

കൊൽക്കത്ത: ഏതു നിലയ്ക്കും പിടിച്ചെടുത്തേ പറ്റൂ എന്ന വാശിയോടെ ബി.ജെ.പി.,വിട്ടുതരില്ലെന്ന നിശ്ചയദാർഢ്യത്തോടെ മമതയും തൃണമൂലും. വോട്ടെടുപ്പ് തീയതികൾ അടുത്തതോടെ പശ്ചിമബംഗാളിൽ ഇരുകൂട്ടരുടെയും പോർവിളി ഉച്ചസ്ഥായിയിലായിക്കഴിഞ്ഞു. സാധാരണ ഒരു തിരഞ്ഞെടുപ്പല്ല, ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു യുദ്ധംതന്നെയാണ് ഇത്തവണ ഇവിടെ നടക്കുന്നത്. ആകെയുള്ള 294 മണ്ഡലങ്ങളിൽ ഏപ്രിൽ 23-നും 29-നുമാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 152-ഉം രണ്ടാംഘട്ടത്തിൽ 142-ഉം മണ്ഡലങ്ങൾ വിധിയെഴുതും. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന നിയമസഭാ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം ഉയർത്തുന്ന പുതിയഘടകമായി മാറിയിട്ടുണ്ട്. എസ്.ഐ.ആർ. എങ്ങനെ ബാധിക്കും, ആർക്ക് […]
Read more

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും; എം.വി. ശ്രേയാംസ് കുമാർ

കൽപ്പറ്റ: സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്നും മൂന്നാം തവണയും മുന്നണി അധികാരത്തിൽ വരുമെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവർത്തന മികവ് വിലയിരുത്തി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. യുഡിഎഫിന് നൂറ് സീറ്റ് ലഭിക്കുമെന്ന വി.ഡി. സതീശന്റെ അവകാശവാദങ്ങളിൽ തെറ്റില്ലെന്നും എന്നാൽ ഫലം വരുമ്പോൾ അത് നേരെ തിരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി മത്സരിക്കുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൽപ്പറ്റ […]
Read more

Recent News