Tag: LATEST

ശ്രീനന്ദയുടെ മൃതദേഹം കിട്ടി: നാല് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയത് 1500 അടി താഴ്ചയിൽ നിന്ന്

മൈസൂർ: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ […]
Read more

വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് അപകടംഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹുകുംപേട്ടയ്ക്ക് അടുത്ത് ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാല് പേരും വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് വഴുക്കുള്ള പാറയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വഴുതി വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് […]
Read more

ലൈംഗീക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് അറിയിച്ചു. എന്നാൽ പരാതി വ്യാജമെന്ന് രഞ്ജിത്ത് വാദിച്ചു. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. സെറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് പരാതിക്ക് ആധാരമെന്നും ജനുവരി 30ന് ഉണ്ടായ സംഭവത്തിൽ മാർച്ചിലാണ് പരാതി നൽകുന്നതെന്നും രഞ്ജിത്തിന്റെ വാദം. ജനുവരി 30 നാണ് […]
Read more

KSRTC ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതി വിധി കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയും […]
Read more

വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു

ചെന്നൈ: പ്രദർശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു. ചിത്രത്തിന്റെ വിവിധഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിച്ചത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. പറയപ്പെടുന്ന സീനുകൾക്ക് പുറമേ കൂടുതൽ ഭാഗങ്ങൾ പ്രചരിക്കുന്നതായി ചില സാമൂഹികമാധ്യമ അക്കൗണ്ടുകൾ ചൂണ്ടിക്കാണിച്ചു. ദളപതി കച്ചേരി പാട്ട്, ചില കാമിയോ വേഷങ്ങൾ വെളിപ്പെടുത്തുന്ന സീനുകൾ എന്നിവയും പ്രചരിക്കുന്നതായി അവകാശപ്പെട്ടു. ലാപ്‌ടോപ്പിൽ […]
Read more

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍

തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് വിഡി സതീശൻ പറഞ്ഞ കാര്യം നടപ്പാക്കാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ . കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറികടക്കാൻ സംസ്ഥാനങ്ങൾക്ക്ആകില്ല. കോടതി ഉത്തരവും മറികടക്കാൻ ആകില്ല. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും മറികടക്കാൻ ആകില്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഗണേഷ്‍കുമാര്‍ രംഗത്തെത്തിയത്.
Read more

പാലക്കാട് 5 മണ്ഡലങ്ങളിൽ എട്ടിടത്ത് കള്ളവോട്ട്

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴ, ഷൊർണൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലായി എട്ടിടങ്ങളിൽ കള്ളവോട്ട് ചെയ്തതായി പരാതി. വോട്ടർമാർ ബൂത്തിലെത്തിയപ്പോഴാണ് നേരത്തേ മറ്റാരോ വോട്ടുചെയ്തതായി തിരിച്ചറിഞ്ഞത്. പരാതികളുയർന്നതോടെ ഉദ്യോഗസ്ഥരിടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് അനുവദിച്ചു. മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം 60-ാം നമ്പർ ബൂത്തിലായിരുന്നു ആദ്യപരാതി. വ്യാഴാഴ്ച രാവിലെ 11-ഓടെ പുതുപ്പരിയാരം എം.എം.യു.പി. സ്കൂളിൽ 915-ാം ക്രമനമ്പറിലുള്ള താഴെമുരളി ‘സൗപർണിക’യിൽ വിജയൻ (69) വോട്ടുചെയ്യാനെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. ബൂത്തിലെ ബി.ജെ.പി. ഏജന്റ് വിവരമറിയിച്ചതോടെ കൂടുതൽ പ്രവർത്തകർ […]
Read more

ഇനി ‘അഖിൽ മാരാർ 2.0 ‘; പുതിയ ഫേസ്ബുക്ക് പേജുമായി അഖിൽ മാരാർ

തൃക്കാക്കര: ഫേസ്ബുക്ക് പേജിനു പൂട്ടുവീണതിനു പിന്നാലെ ‘അഖിൽ മാരാർ 2.0 ‘ എന്ന പേരിൽ പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ആറ് ലക്ഷം ഫോളോവെർസ് ഉണ്ടായിരുന്ന തന്റെ ഫേസ്ബുക്ക് പേജ് കേരള പോലീസ് പൂട്ടിച്ചെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. തുടർന്ന് അഖിൽ മാരാർ 2.0 എന്ന പേരിലാണ് പുതിയ പേജ് തുടങ്ങിയത്. 1500 ൽ അധികം ഫോളോവെർസ് ആണ് ഇതിനകം പേജിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.തന്റെ ശബ്‍ദം പലരെയും ഭയപ്പെടുത്തുന്നു, വാ […]
Read more

ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു

മെെസൂർ: വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ തുടരുന്നു.നാല് ദിവസംമുൻപാണ് മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് പതിനാലുകാരിയെ കാണാതായത്. ശ്രീനന്ദക്കായി നൂറംഗ ദൗത്യസംഘമാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. ശ്രീനന്ദയ്ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ കുടുംബാംഗങ്ങൾ ഉൾപ്പടെ സ്ഥലത്ത് തങ്ങുന്നുണ്ട്. പ്രാദേശിക അന്വേഷണം ഊർജിതമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും കുടുംബം ഉന്നയിക്കുന്നു. നാൽപതം​ഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്ക്മഗളൂരുവിൽ എത്തുന്നത്. സംഘത്തിൽ നിന്ന് പെട്ടെന്നാണ് കുട്ടിയെ കാണാതായത്. കർണാടകയിലേക്ക് […]
Read more

ട്വന്റി 20 ഇറങ്ങിയ മണ്ഡലങ്ങളിൽ പോളിങ് ഉയർന്നു

കൊച്ചി: ട്വന്റി 20 മത്സരത്തിനിറങ്ങിയ മണ്ഡലങ്ങളിൽ വാശിയേറിയതോടെ പോളിങ് ശതമാനം ഉയർന്നു. ട്വന്റി 20-യുടെ തട്ടകമായി പറയുന്ന കുന്നത്തുനാട്ടിൽ ത്രികോണ മത്സരമാണ് നടന്നത്. ട്വന്റി 20 വോട്ടുകളും ബി.ജെ.പി. വോട്ടുകളും ചേരുമ്പോൾ ഇക്കുറി മണ്ഡലം എൻ.ഡി.എ.യ്ക്ക് ഒപ്പം നിൽക്കുമെന്ന വ്യാപകമായ പ്രചാരണമാണ് കുന്നത്തുനാട് നടന്നത്. ട്വന്റി 20 നേതൃത്വം അഭിമാനപ്രശ്നമായിതന്നെ കുന്നത്തുനാടിനെ കണ്ടു. മൂന്നുമുന്നണികളും ഇളക്കിമറിച്ചതോടെ കുന്നത്തുനാടിലെ പോളിങ് 84.9 ശതമാനമായി ഉയർന്നു. ട്വന്റി 20 മത്സരിച്ച തൃപ്പൂണിത്തുറയിലും വൈപ്പിനിലും ത്രികോണ മത്സരത്തിൽ പോളിങ് ശതമാനം ഉയർന്നു. […]
Read more

Recent News