മുംബൈ ; കഴിഞ്ഞ ഏതാനും നാളുകളായി സിനിമാമേഖലയിലെ വിവാദ താരമാണ് നടി തൃഷ. നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് എതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയാണ് ഇതിന് കാരണം. വിജയിയും ഒരു നടിയുമായി അവിഹത ബന്ധമുണ്ടെന്ന് സംഗീതയുടെ ഹർജിയിൽ പറഞ്ഞിരുന്നു. ഈ നടി തൃഷയാണെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതിനിടെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ തൃഷയും വിജയിയും ഒന്നിച്ചെത്തിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അടുത്തിടെ തൃഷ അഭിനയ ജീവിതം ഉപേക്ഷിക്കുകയാണെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. താരം വിവാഹിതയാകാൻ പോകുന്നുവെന്നും പ്രചരണം നടന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് പരിഹാസത്തോടെ മറുപടി നൽകിയിരിക്കുകയാണ് തൃഷ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തൃഷ മറുപടി നൽകിയിരിക്കുന്നത്.
“ഞാൻ സിനിമ ഉപേക്ഷിച്ചു. ഒരു ബിസിനസുകാരനെ വിവാഹം കഴിഞ്ഞു. ആള് ധനികനാണ്. ഇന്നലെ വരെയുള്ള റിപ്പോർട്ട് പ്രകാരം രണ്ട് വയസ്സ് തികഞ്ഞ നാല് കുട്ടികളേയും ഞാൻ വളർത്തുന്നുണ്ട്. ഇനി വേറെ എന്തെങ്കിലും ഞാൻ ഉൾപ്പെടുത്തേണ്ടതുണ്ടോ? അതോ ഇന്നത്തെ ക്വാട്ട കഴിഞ്ഞോ?”, എന്നാണ് ദേഷ്യത്തിന്റെ ഇമോജിക്കൊപ്പം തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
