പടക്കം പൊട്ടിച്ചാൽ രോഗങ്ങൾ ഭേദമാകുമോ? വിചിത്ര പരാമർശവുമായി ബിജെപി എംഎൽഎ പാപിയ അധികാരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പടക്കം പൊട്ടിക്കുന്നത് നിരവധി രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി ബിജെപി എംഎൽഎ പാപിയ അധികാരി. കാളിപൂജാ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് ടോളിഗഞ്ച് എംഎൽഎയുടെ പരാമർശം. പ്രസംഗത്തിനിടെ തൊട്ടുമുന്നിൽ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. പടക്കം പൊട്ടിക്കുന്നത് നിരവധി രോഗങ്ങൾ ഭേദമാക്കുമെന്ന് നിങ്ങൾക്ക് കാണാനാകുമെന്നായിരുന്നു പാപിയ അധികാരി പറഞ്ഞത്.

കാളിപൂജയ്ക്കും ദീപാവലിക്കും പടക്കം പൊട്ടിക്കുന്നതിനെ അനുകൂലിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎൽഎയുടെ പരാമർശം. പടക്കങ്ങളില്ലാതെ കാളിപൂജ ആഘോഷം പൂർണമാകില്ലെന്നും പടക്കം പൊട്ടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ആഘോഷങ്ങൾ പൊലീസിന്റെ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണമെന്നും നിർദേശിച്ചിരുന്നു.

നേരത്തെ കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റ്, ഖാലിസാനി എന്നിവിടങ്ങളിലെ കാളിപൂജാ പന്തലുകളുടെ ഉദ്ഘാടനച്ചടങ്ങുകളിലും മുഖ്യമന്ത്രി പടക്കങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. എന്നാൽ പരിസ്ഥിതി സൗഹൃദമായ ഗ്രീൻ പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പടക്കം പൊട്ടിക്കുന്നത് രോഗങ്ങൾ ഭേദമാക്കുമെന്ന പാപിയ അധികാരിയുടെ പരാമർശം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News