കേരളത്തിൽ വീണ്ടും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീണ്ടും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. ഇന്ന് കോട്ടയം, ആലപ്പുഴ , തൃശ്ശൂർ , കാസർകോട് , കണ്ണൂർ എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ,കൊല്ലം , പത്തനംതിട്ട ജില്ലകളിൽ താപനില 37 ഡിഗ്രി വരെയും, പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം ഈർപ്പമുള്ള വായു ഉള്ളതിനാൽത്തന്നെ ഈ ജില്ലകളിലെ മലയോര മേഖലകളിൽ ഒഴികെ ഇന്ന് ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയങ്ങളിൽ വലിയരീതിയിൽ അൾട്രാവയലറ്റ് കിരണങ്ങൾ ഉണ്ടാവുന്നതിനാൽ ഈ സമയം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിർദേശം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പരമാവധി സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *