മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ കയറിയാണ് നായ കടിച്ചത്. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് കടിച്ചത്. കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടുപേർക്കും തെരുവ് നായയുടെ കടിയേറ്റു.
കാസര്‍കോട് ഉപ്പളയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ജോഡ്ക്കല്ലിലെ ഗുരുപ്രസാദ്-തുളസി ദമ്പതികളുടെ മകന് റിത്തുരാജിനാണ് കടിയേറ്റത്. ഉച്ചയോടെയായിരുന്നു സംഭവം.എറണാകുളത്ത് കരിവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും തെരുവുനായയുടെ കടിയേറ്റു. പലതവണ പരാതി നല്‍കിയിട്ടും തെരുവുനായ ശല്യത്തിന് പരിഹാരമുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
