മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയിൽ ഇന്ധനവില കുറഞ്ഞു; പ്രവാസികൾക്ക് ആശ്വാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: തുടർച്ചയായ മൂന്ന് മാസത്തെ വിലവർധനവിന് ശേഷം യുഎഇയിൽ ഇന്ധനവില കുറഞ്ഞു. നവംബർ മാസത്തേക്കുള്ള പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള വാഹനയാത്രക്കാർക്ക് ആശ്വാസമാകും.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസങ്ങളിലെല്ലാം ഇന്ധനവില ഉയർന്ന നിലയിലായിരുന്നു. ഫെബ്രുവരി 28ന് മേഖലയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎഇയിലെ റീട്ടെയിൽ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർധനവുണ്ടായെന്നാണ് റിപ്പോർട്ട്. ജൂലൈയിലാണ് ഇതിന് മുമ്പ് വില കുറഞ്ഞത്. എന്നാൽ ഓഗസ്റ്റ് മുതൽ വീണ്ടും വില ഉയരുകയായിരുന്നു.

പുതിയ നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.16 ദിർഹമാണ് വില. ഒക്ടോബറിൽ ഇത് 4.40 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 4.28 ദിർഹത്തിൽ നിന്ന് 4.04 ദിർഹമായി കുറഞ്ഞു. ഇ-പ്ലസ് 91 പെട്രോളിന് 4.21 ദിർഹമായിരുന്നത് 3.97 ദിർഹമായി താഴ്ന്നു. ഡീസൽ വിലയിലും കുറവുണ്ട്. ലിറ്ററിന് 4.80 ദിർഹമായിരുന്ന ഡീസലിന്റെ പുതിയ വില 4.75 ദിർഹമാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News