വീട്ടിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു; സംവിധായകൻ സഞ്ജയ് ഗുപ്തയുടെ മരണം അപകടമെന്ന് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ചലച്ചിത്ര സംവിധായകൻ സഞ്ജയ് ഗുപ്തയെ (59) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപകടമരണമാണ് സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി വീട്ടിൽ വെച്ച് അബദ്ധത്തിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ശനിയാഴ്ച രാവിലെയാണ് വെർസോവയിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി വീട്ടിലെ ഡ്രോയിങ് റൂമിൽ ഇരിക്കുകയായിരുന്ന സഞ്ജയ് ഗുപ്ത പുലർച്ചെ രണ്ടുമണിയോടെ അടുക്കളയിലേക്ക് പോയതായി വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ബാലൻസ് തെറ്റി അടുക്കളയ്ക്കും ഡ്രോയിങ് റൂമിനുമിടയിലുള്ള ഭിത്തിയുടെ മൂലയിൽ തലയിടിച്ച് വീഴുകയായിരുന്നു. സമീപത്ത് വളർത്തുനായയും ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ കാണുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭാര്യയും മകനും മകളും സ്വന്തം മുറികളിൽ ഉറങ്ങുകയായിരുന്നതിനാൽ സംഭവം അറിഞ്ഞിരുന്നില്ല. രാവിലെ ഉറക്കമുണർന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്ന നിലയിൽ സഞ്ജയ് ഗുപ്തയെ കുടുംബാംഗങ്ങൾ കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ വെർസോവ പൊലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജെ.പി റോഡിലെ കെട്ടിടത്തിലാണ് സഞ്ജയ് ഗുപ്ത താമസിച്ചിരുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് ആരെയും സംശയമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കൃത്യമായ മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി.

വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ സഞ്ജയ് ഗുപ്തയുടെ ബാലൻസ് തെറ്റി വീഴുന്നത് വ്യക്തമായി കാണുന്നുണ്ടെന്നും സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ സ്ഥിരീകരിക്കാനുള്ള അന്വേഷണം തുടരുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News