അടുത്ത മൂന്ന് തെരഞ്ഞെടുപ്പിലും രാഹുലിന് അധികാരത്തിലെത്താനാകില്ല’; പരിഹാസവുമായി അമിത് ഷാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിലും രാഹുൽ ഗാന്ധിക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്നും വീണ്ടും അഞ്ച് വർഷം കൂടി പ്രതിപക്ഷത്തിരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നുമാണ് അമിത് ഷായുടെ പരാമർശം.

ഡൽഹിയിലെ വ്യാപാരികളുടെ ഉപജീവനമാർഗം കോൺഗ്രസ് തകർക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ വ്യാപാരമേഖലയെ ബാധിക്കുന്നുവെന്നാണ് ബിജെപിയുടെ വിമർശനം.

ഇതിനിടെ കോൺഗ്രസിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും രംഗത്തെത്തി. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്നും നബീൻ പറഞ്ഞു.

ഹിമാചൽ പ്രദേശ്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ വിജയിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിജയമായി കോൺഗ്രസ് വിശേഷിപ്പിക്കുമെന്നും ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് ആരോപിക്കുമെന്നും നബീൻ വിമർശിച്ചു. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്കെതിരെയും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ വിമർശനമുയർത്തി. രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് നദ്ദയുടെ ആരോപണം. രാഹുൽ ഗാന്ധിയുടെ പിടിവാശി കാരണം ഡൽഹിയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയാണെന്നും ഉത്സവകാലത്ത് നഗരത്തെ സ്തംഭിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവകാലത്ത് വലിയ ജനക്കൂട്ടത്തെ ഡൽഹിയിലെത്തിച്ച് വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുന്ന നടപടികളാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും വ്യാപാരികൾ നേതാക്കൾക്ക് കത്തയച്ചിട്ടും അത് പരിഗണിച്ചില്ലെന്നും നദ്ദ ആരോപിച്ചു. ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും ഇത്തരം നടപടികളിൽ പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയോടുള്ള രാഷ്ട്രീയവിരോധത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെയും വെറുക്കുകയാണോ കോൺഗ്രസ് ചെയ്യുന്നതെന്നും നദ്ദ വിമർശിച്ചു. രാജ്യത്തിന്റെ വികസനത്തിന് പകരം നാശമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും ‘അരാജകത്വ ടൂൾകിറ്റ്’ പുറത്തായെന്നും അദ്ദേഹം ആരോപിച്ചു. കലാപരാഷ്ട്രീയമല്ല, ഭരണഘടനയും ജനവിധിയുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാംലീല റാലി കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും നദ്ദ കൂട്ടിച്ചേർത്തു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News