ശൈലജ ജലയുടെ രൂക്ഷ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടിയിൽ വൈസ് ചാൻസലർക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി നടിയും നാടക സംവിധായകയുമായ ശൈലജ ജല. 16 വിദ്യാർത്ഥികളുടെ ജീവിതത്തെ ഒരു വൈസ് ചാൻസലറുടെ വ്യക്തിപരമായ ധാർഷ്ട്യം ബാധിക്കുകയാണെന്നും സർക്കാർ ഇതിന് കൂട്ടുനിൽക്കുന്നത് ശരിയല്ലെന്നും അവർ വിമർശിച്ചു. നാടക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും സർവകലാശാല ഒരുക്കുന്നില്ലെന്നാണ് ശൈലജയുടെ ആരോപണം.

ലൈറ്റ്, സൗണ്ട്, റിഹേഴ്സൽ സൗകര്യങ്ങൾ എന്നിവയ്ക്കായി വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും അവർ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ പോലും വിദ്യാർത്ഥികൾക്ക് സ്വന്തം നിലയിൽ സൗകര്യങ്ങൾ കണ്ടെത്തേണ്ടി വരുന്ന സാഹചര്യമാണെന്നും അവർ പറഞ്ഞു. പുറത്തുനിന്ന് വാടകയ്ക്ക് എടുത്ത ലൈറ്റിന്റെ 18,000 രൂപ പോലും നൽകാൻ സർവകലാശാല തയ്യാറായില്ലെന്ന കാര്യവും ശൈലജ തന്റെ കുറിപ്പിൽ ഉന്നയിച്ചു.

കോടതി പരീക്ഷ എഴുതാൻ അനുമതി നൽകിയിട്ടും വിദ്യാർത്ഥികളെ തടയാൻ സർവകലാശാല അപ്പീൽ നൽകിയ നടപടിയെയും അവർ ചോദ്യം ചെയ്തു. മാപ്പെഴുതി നൽകിയാൽ എല്ലാം അവസാനിക്കുമോ എന്നാണ് ശൈലജയുടെ പ്രധാന ചോദ്യം. വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ശബ്ദമുയർത്താനും സമരം ചെയ്യാനുമുള്ള ജനാധിപത്യ അവകാശം സംരക്ഷിക്കപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു. കാലടി സർവകലാശാലയിലെ വിവാദം പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറക്കുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News