രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമമെങ്കിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് രാഷ്ട്രീയം കളിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഒരിക്കലും ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല.

കാരണം, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയും ഒപ്പം 140 കോടി ഇന്ത്യക്കാരുമുണ്ട്. 2014-ല്‍ തോറ്റു. 2019-ല്‍ ജനങ്ങള്‍ തോല്‍പ്പിച്ചു. 2024-ല്‍ നുണപ്രചാരണം നടത്തിയിട്ടും തോറ്റു. ജനങ്ങള്‍ നല്‍കിയ സന്ദേശം രാഹുല്‍ ഗാന്ധിക്ക് വളരെ വ്യക്തമായിത്തന്നെ മനസിലായിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാന്‍ കോണ്‍ഗ്രസിന് ഇനി കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറിപ്പിൽ പറഞ്ഞു.

‘ഹിമാചല്‍, കര്‍ണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവര്‍ക്ക് വോട്ട് ചെയ്യാനും പോകുന്നില്ല. അതുകൊണ്ട് നുണ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ച്, രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കമെന്നും രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പില്‍ പറയുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News