ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ പിതാവിന് മുൻകൂർ ജാമ്യം; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ തട്ടുകടയുടമ ജയബാലകൃഷ്ണൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ, കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ രണ്ടാം പ്രതിയായ പിതാവ് അഡീഷണൽ ജില്ലാ ജഡ്ജിയാണ്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം അനുവദിച്ചത്.

അപകടസമയത്ത് വാഹനം ഓടിച്ച പതിനേഴുകാരനാണ് കേസിലെ ഒന്നാം പ്രതി. വാഹനത്തിന്റെ ആർ.സി ഉടമ എന്ന നിലയിലാണ് പിതാവിനെ രണ്ടാം പ്രതിയാക്കിയത്. ജഡ്ജിയായ പ്രതി അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും ഹർജിയെ എതിർത്തിരുന്നു.

എന്നാൽ, പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ആറു മണിക്കൂർ പ്രതിയെ ചോദ്യം ചെയ്തിട്ടുണ്ട്. വീട്ടിൽ പരിശോധന നടത്തി രേഖകളും മറ്റും പിടിച്ചെടുത്തിട്ടുമുണ്ട്. ഇവയുടെ പരിശോധന പൂർത്തിയാകേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറാണെന്നും ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ആളായതിനാൽ ഒളിവിൽ പോകാനുള്ള സാധ്യതയില്ലെന്നും കോടതി വിലയിരുത്തി. മുൻപ് മറ്റ് കേസുകളിലും പ്രതിയായിട്ടില്ലെന്ന കാര്യവും പരിഗണിച്ചു. അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണം. കേസിൽ ഇരയായവർക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെങ്കിൽ ഇക്കാര്യം കോടതിയെ അറിയിക്കാമെന്നും അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

അതേസമയം, അപകടത്തിൽപ്പെട്ട പതിനേഴുകാരന്റെ ജാമ്യവുമായി ബന്ധപ്പെട്ട ഹർജിയും ഇന്ന് അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് ഹർജി എത്തിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡ് പതിനേ

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News