കർമഭൂമി എക്സ്പ്രസിൽ തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഞ്ചാബ്: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം. കർമഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകളിലേക്കാണ് തീ പടർന്നത്. രാജ്പുരയ്ക്ക് സമീപമുള്ള സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് അടുത്തായിരുന്നു സംഭവം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ട്രെയിനിൽ തീപിടിത്തമുണ്ടായത്. പാൻട്രിയിൽ നിന്നാണ് തീ ആദ്യം പടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് സമീപത്തെ കോച്ചുകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. തീയും കറുത്ത പുകയും ഉയർന്നതോടെ യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടായി.

ട്രെയിനിലെ ഫയർ അലാറം പ്രവർത്തിച്ചതോടെ യാത്രക്കാർക്ക് പുറത്തേക്ക് ഇറങ്ങാൻ സാധിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ടുകൾ.

അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തീപിടിത്തത്തിന് പിന്നിലെന്നത് അന്വേഷണത്തിലൂടെ വ്യക്തമാകും.

അമൃത്സറിൽ നിന്ന് ന്യൂ ജൽപായ്ഗുരിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ് നടക്കുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News