ഒബിസി ക്രീമിലെയർ: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: ഒബിസി സംവരണത്തിലെ ക്രീമിലെയർ മാനദണ്ഡത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. വിധി നടപ്പാക്കാൻ രണ്ട് വർഷത്തെ സമയം വേണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം, വിധി നടപ്പാക്കാൻ നേരത്തെ അനുവദിച്ച സമയപരിധി എട്ട് ആഴ്ച കൂടി നീട്ടിനൽകുകയാണ് ചെയ്തത്.

കഴിഞ്ഞ മാർച്ച് 11നാണ് ഒബിസി വിഭാഗത്തിലെ ക്രീമിലെയർ നിർണയത്തിൽ മാതാപിതാക്കളുടെ വരുമാനം മാത്രം മാനദണ്ഡമാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. മാതാപിതാക്കൾ വഹിക്കുന്ന തസ്തികയുടെ സ്വഭാവവും പദവിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.

കേന്ദ്രസർക്കാരിന്റെ വാദം മറ്റൊന്നായിരുന്നു. വിധി ഉടൻ നടപ്പാക്കിയാൽ നിലവിലുള്ള നിയമനങ്ങൾ, സ്ഥാനക്കയറ്റങ്ങൾ, സർവീസ് സീനിയോറിറ്റി എന്നിവയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ രണ്ട് വർഷം വേണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

എന്നാൽ വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ മതിയായ കാരണങ്ങളില്ലെന്ന് നിരീക്ഷിച്ച കോടതി, കേന്ദ്രത്തിന്റെ ആവശ്യം തള്ളി. 2025ലെ സിവിൽ സർവീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒബിസി ഉദ്യോഗാർഥികളുടെ സർവീസ് അലോട്ട്മെന്റിലും പുതിയ മാനദണ്ഡം ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, നേരത്തെ പൂർത്തിയായ നിയമനങ്ങളും തിരഞ്ഞെടുപ്പുകളും ഈ വിധിയുടെ പേരിൽ മാത്രം വീണ്ടും തുറക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഒബിസി സംവരണത്തിന് അർഹരായ ഉദ്യോഗാർഥികളുടെ ക്രീമിലെയർ നിർണയത്തിൽ ഈ വിധി വലിയ പ്രാധാന്യമുള്ളതാണ്. കേന്ദ്രസർക്കാർ ഇനി എങ്ങനെ പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News