വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി എസി ബസ്; ശബരിമല തീർത്ഥാടകർക്ക് പുതിയ യാത്രാസൗകര്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ കെഎസ്ആർടിസിയുടെ എസി ബസ് സർവീസ്. 2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്കും ദർശനത്തിന് ശേഷം തിരിച്ചും യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോണാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതി തയ്യാറാക്കിയത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാത്രി 9.30-ന് പമ്പയിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രാത്രി 8.30-നുമാണ് സർവീസുകൾ പുറപ്പെടുക. ഇരു വിമാനത്താവളങ്ങളിലേക്കുമുള്ള മടക്ക സർവീസുകൾ വൈകിട്ട് ഏഴ് മണിക്ക് പമ്പയിൽ നിന്ന് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിമാനമിറങ്ങി എത്തുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാനും വിരിവെക്കാനും രണ്ട് വിമാനത്താവളങ്ങളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കെഎസ്ആർടിസിയുടെ ബുക്കിങ് വെബ്സൈറ്റിന് പുറമെ വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റുകൾ വഴിയും ബസ് ടിക്കറ്റ് ലഭ്യമാക്കും. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ബുക്കിങ് ലിങ്കും ഉൾപ്പെടുത്തും. ഗ്രൂപ്പുകളായി എത്തുന്നവർക്ക് ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും.

വിമാനങ്ങളുടെ സമയവിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കാനും ധാരണയായിട്ടുണ്ട്. വിമാനമാർഗം കേരളത്തിലെത്തുന്ന തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താനും ദർശനത്തിന് ശേഷം മടങ്ങാനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News