E20 പെട്രോളിൽ വൻ ക്രമക്കേട്? ഞെട്ടിക്കുന്ന കണ്ടെത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഇ20 പെട്രോൾ എന്ന് വിശ്വസിച്ച് ഇന്ധനം നിറയ്ക്കുന്നവർ ശ്രദ്ധിക്കുക. പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന ഗുരുതര ആരോപണവുമായി കർണാടക സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്.

ഇ20 പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ മാത്രമാണ് ഉണ്ടാകേണ്ടത്. എന്നാൽ കർണാടകയിൽ നടത്തിയ പരിശോധനയിൽ ചില പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നാണ് സംസ്ഥാന സർക്കാരിന്റെ വെളിപ്പെടുത്തൽ.

ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ നിന്നായി ശേഖരിച്ച 63 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളുടെ ഇന്ധന സാമ്പിളുകളിലും അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

അമിതമായ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ മൈലേജിനെയും എൻജിൻ ഘടകങ്ങളെയും ബാധിക്കുമെന്നാണ് കർണാടക സർക്കാരിന്റെ ആശങ്ക. പ്രത്യേകിച്ച് ഇ20 ഉപയോഗത്തിന് അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങളെ ഇത് കൂടുതൽ ബാധിച്ചേക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

പെട്രോളിലെ എഥനോൾ അളവ് പമ്പുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള സംവിധാനം ഒരുക്കണമെന്നും കർണാടക സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എഥനോൾ കലർന്ന പെട്രോൾ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

പരിശോധനാ ഫലങ്ങൾ പുറത്തുവന്നതോടെ ഇ20 പെട്രോളിന്റെ ഗുണനിലവാരവും വാഹനങ്ങളുടെ സുരക്ഷയും വീണ്ടും ചർച്ചയാകുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News