വാഹന മലിനീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുപ്രീംകോടതി; ഡൽഹിയും മൂന്ന് സംസ്ഥാനങ്ങളും കർമപദ്ധതി സമർപ്പിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ വായുമലിനീകരണ പ്രശ്നത്തിൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണത്തിന് പ്രധാന്യം നൽകി സുപ്രീംകോടതി. വാഹന മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡൽഹി സർക്കാരിനും മൂന്ന് സംസ്ഥാനങ്ങൾക്കും കർമപദ്ധതി തയ്യാറാക്കി സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി.

വാഹനങ്ങളിൽ നിന്നുള്ള പുക പുറന്തള്ളൽ വായുവിന്റെ ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിൽ കോടതി ശ്രദ്ധ കേന്ദ്രീകരിച്ചു. മലിനീകരണം കുറയ്ക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് നിർദേശം.

.സുപ്രീംകോടതി ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകളോടാണ് വിശദമായ റിപ്പോർട്ട് തേടിയത്. വാഹനങ്ങൾ പരിശോധിച്ചതിന്റെ കണക്കുകൾ, നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയ നടപടികൾ, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

വാഹന മലിനീകരണം കുറയ്ക്കുന്നതിനുള്ള ഹ്രസ്വകാല, ദീർഘകാല നടപടികളും സമയബന്ധിതമായ കർമപദ്ധതിയും സമർപ്പിക്കാനാണ് കോടതി നിർദേശിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു.

നവംബർ 23-ന് വാഹന മലിനീകരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിക്കും. I

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News