3 ദിനം കൊണ്ട് 145 കോടി ആഗോള ഗ്രോസ് നേടി സൂര്യ – ജിത്തു മാധവൻ ചിത്രം ‘സീൻ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം “സീൻ” 3 ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് കലക്ഷൻ 145 കോടി. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രം നേടുന്നത്. നവംബർ 6 ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ മെഗാ റിലീസായി എത്തിച്ചത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണ പങ്കാളി ഡ്രീം ബിഗ് ഫിലിംസാണ്.

കേരളത്തിലും ഗംഭീര വിജയം നേടി ഹൗസ്ഫുൾ ഷോകളോടെയാണ് ചിത്രം മുന്നേറുന്നത്. സൂര്യക്ക് ഒപ്പം, മലയാളി താരങ്ങളായ നസ്‌ലൻ, നസ്രിയ എന്നിവരുടെ സാന്നിധ്യവും കേരളത്തിൽ ചിത്രം നേടുന്ന ജനപ്രീതിക്ക് വലിയ കാരണമാകുന്നുണ്ട്. ആദ്യാവസാനം ഏറെ ത്രില്ലടിച്ചും രസകരമായും കാണാവുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്നുണ്ട്. കോമഡി, റൊമാൻസ്, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു പക്ക ഫാമിലി എൻ്റർടെയിനർ ആയാണ് ജിത്തു മാധവൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതോടെ വമ്പൻ വിജയങ്ങളുടെ ഹാട്രിക് ആണ് സൂര്യക്ക് ലഭിച്ചിരിക്കുന്നത്.

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. താരത്തിൻ്റെ സ്റ്റൈലിഷ് ലുക്കും മാസ് ആക്ഷൻ രംഗങ്ങളും നർമം നിറഞ്ഞ മുഹൂർത്തങ്ങളും സസ്പെൻസ് നിറഞ്ഞ രംഗങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്. ത്രില്ലും കോമഡിയും കോർത്തിണക്കി മുന്നേറുന്ന ചിത്രത്തിന്റെ അവതരണശൈലി വലിയ കയ്യടിയാണ് നേടുന്നത്.

മലയാളി താരം നസ്‌ലൻ ഈശ്വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്രിയ നസീമും മായ എന്ന കഥാപാത്രമായി നായികയായി കയ്യടി നേടുന്നു. ഈശ്വരൻ എന്ന വില്ലൻ കഥാപാത്രമായി നസ്‌ലൻ നടത്തിയത് തൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ഇപ്പൊൾ തമിഴിലും ബ്ലോക്ക്‌ബസ്റ്റർ നേട്ടം കൈവരിച്ചിരിക്കുകയാണ്. ജിത്തു മാധവനും സംഗീതസംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സുഷിൻ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ: ശബരി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News