കോട്ടയം: കോട്ടയം ചങ്ങനാശേരി പോലീസ് സ്റ്റേഷനുള്ളിൽ ആക്രമണം. ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഒട്ടേറെ കേസുകളിൽ പ്രതിയായ മിഥുൻ, സാജു ജോജോ, അഭിഭാഷകനായ ജുബിൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ്, റിജോമോൻ ജോമോൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11നായിരുന്നു സംഭവം.
മുനിസിപ്പൽ ആർക്കേഡ് പരിസരത്തെ കടയിൽ ഇവർ ആക്രമണം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ചെങ്കിലും ഇവിടെയും ഭീകരാന്തരീക്ഷമുണ്ടാക്കി. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് പരുക്കേറ്റത്. സെല്ലിനുള്ളിൽ അടച്ചിട്ടും ഇവർ പൊലീസുകാർക്കു നേരെ അസഭ്യം വിളിച്ചു. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Post Views: 4



