Author: Anju Jolly Alex

സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം നികുതിയായി നൽകണം

ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ഫുട്‌ബോള്‍ ടീമിന് തിരിച്ചടി. ലഭിച്ച സമ്മാനത്തുകയില്‍ വന്‍ തുക അമേരിക്കന്‍ സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായ സ്‌പെയിനിന് ലഭിച്ച 5 കോടി ഡോളര്‍ സമ്മാനത്തുകയില്‍ നിന്ന് 30 ശതമാനം വരെ തുക അമേരിക്കന്‍ റവന്യൂ ഏജന്‍സിയായ ഐ.ആര്‍.എസ് പിടിച്ചെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.ലോകകപ്പ് മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ വെച്ച് നടന്നതിനാല്‍ അവിടെ വെച്ചുണ്ടാക്കുന്ന വരുമാനത്തിന് ഫെഡറല്‍ നികുതി ഈടാക്കാന്‍ യു.എസ് സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ട്. […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് കൈമാറും

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ നാളെ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് കൈമാറും. കേസെടുക്കുന്ന കാര്യം ഡിജിപി ആയിരിക്കും തീരുമാനിക്കുക. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷാ ക്രമക്കേടും അന്വേഷിക്കുന്നുണ്ട്. എസ്‌ഐടിയ്ക്ക് ഇതുവരെ നാല്‍പ്പതോളം പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസവും പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടിയുടെ പരിശോധന നടന്നിരുന്നു. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളാണ് പരിശോധിച്ചത്. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് […]
Read more

മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഓച്ചോവ വിരമിച്ചു

ഫുട്‌ബോള്‍ ലോകകപ്പുകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ഇതിഹാസ മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഓച്ചോവ വിരമിച്ചു. 41-ാം വയസ്സിലാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് ഓച്ചോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം ആറു ഫിഫ ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച അപൂര്‍വ്വ താരങ്ങളുടെ ക്ലബ്ബില്‍ ഇടംനേടിയാണ് ഓച്ചോവ ബൂട്ട് അഴിച്ചുവെക്കുന്നത്. മെക്‌സിക്കോയ്ക്കായി 150-ലധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗ്ലൗസണിഞ്ഞ ഓച്ചോവ, ലോകകപ്പ് വേദിയിലെത്തുമ്പോള്‍ കാണിക്കുന്ന തകര്‍പ്പന്‍ ഫോമിലൂടെയാണ് ‘ലോകകപ്പ് ഇതിഹാസം’ എന്ന വിശേഷണം സ്വന്തമാക്കിയത്. 2014 ബ്രസീല്‍ ലോകകപ്പില്‍ […]
Read more

വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നത് ‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ കാരണമെന്ന് എം.സ്വരാജ്

തിരുവനന്തപുരം: ‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ മലക്കം മറിഞ്ഞ് റെസിഡന്റ് എഡിറ്റര്‍ എം സ്വരാജ്. ‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ കാരണമാണ് ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നതെന്ന് എം സ്വരാജ് യോഗത്തില്‍ വ്യക്തമാക്കി. ഒന്നാം പേജില്‍ വിഎസ് അച്യുതാനന്ദന്റെ ലേഖനവും അവസാനപേജില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ ലേഖനവും വരുന്നത് അനാവശ്യചര്‍ച്ചകള്‍ക്ക് ഇടയാക്കും. ലേഖനം പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെ ചുമതലയില്‍ നിന്നും ആര്‍ അജയനെ മാറ്റിയെന്നും സ്വരാജ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഉചിതമായ […]
Read more

ശബരിമല സ്വര്‍ണക്കൊളള; പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. എസ് പി ശശിധരന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. പി എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. സ്വകാര്യ വാഹനത്തിലാണ് അജികുമാര്‍ പൊലീസ് ക്ലബിലെത്തിയത്. അഭിഭാഷകനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് അജികുമാറിനെയും പി എസ് പ്രശാന്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. കൊല്ലം […]
Read more

അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് മകൻ

തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകൻ രാധാകൃഷ്ണൻ (54) അറസ്റ്റിലായിട്ടുണ്ട്. ഭൂമി നൽകിയിട്ടും മകൻ അച്ഛന് ജീവനാംശം നൽകിയില്ല എന്നതാണ് പ്രകോപനം. മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി രാധാകൃഷ്ണനെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
Read more

പൈലറ്റുമാർക്ക് ഭക്ഷ്യവിഷബാധ; അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്

ഹൈദരാബാദ്‌: ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് ആകാശത്തുവെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്. ഇവർക്ക് ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബിഎ276 വിമാനത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദിൽ താമസിച്ച ശേഷം യാത്രതിരിച്ച പൈലറ്റുമാർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. വിമാനം ഏകദേശം 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്ക് ഗുരുതരമായ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന് വിമാനത്തിനുള്ളിൽ വെച്ച് ഓക്സിജൻ നൽകേണ്ടി […]
Read more

നടൻ മാധവൻ്റെ ക്യാബിന് മുന്നിൽ പോസ്റ്റർ പതിച്ച് വിദ്യാർഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്ദറിൽ നടക്കുന്ന പ്രക്ഷോഭത്തിൽ നിശബ്ദത പാലിക്കുന്ന നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനുമായ ആർ. മാധവനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പ്രസിദ്ധമായ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ പദവിയിലിരുന്നിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ മാധവൻ പ്രതികരിക്കാത്തതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. എഫ്ടിഐഐ ക്യാമ്പസിലെ ആർ.മാധവന്റെ ക്യാബിൻ വാതിലിൽ വിദ്യാർഥികൾ പതിച്ച പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ വൻതോതിൽ […]
Read more

സിനിമാക്കാർക്ക് നേരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരമെന്ന് മന്ത്രി പി. സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തെ അനുകൂലിച്ചതിൻ്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി പി. സി വിഷ്ണുനാഥ്. സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു. പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അറസ്റ്റിലും മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ അറസ്റ്റെന്നും സർക്കാർ ഒരു […]
Read more

മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് അനുകൂലമായി മകള്‍ വിസ്മയ മോഹന്‍ലാല്‍ പോസ്റ്റിട്ടതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അധിക്ഷേപം മോഹന്‍ലാലിലേക്കും തിരിഞ്ഞിരിക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കാനാണ് ആക്രമികളുടെ ഉപദേശം. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലരത്തില്‍ ‘തുടക്കം’ കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി. ലോകകപ്പില്‍ സ്‌പെയിനിന്റെ വിജയം ആഘോഷിച്ച് ഇട്ട പോസ്റ്റിലടക്കം അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്. ‘പിതാവിന്റെ ചെലവില്‍ വിദേശത്തിരുന്ന് കൊണ്ട് ഭാരത സര്‍ക്കാരിനെ […]
Read more

Recent News