Author: Anju Jolly Alex

അതിശക്തമായ മഴ; ഗുജറാത്തിലെ മധ്യ, വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

അഹമ്മദാബാദ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും അതിശക്തമായ മഴ. ഗുജറാത്തിലെ മധ്യ, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ ഗുജറാത്തിലെ പഞ്ചമഹൽ, ദാഹോദ്, മഹിസാഗർ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വത്സാദ് ജില്ലയിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. 24 മണിക്കൂറിൽ 906 എം.എം മഴയാണ് വസാദിൽ രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ഗുജറാത്തിൽ ട്രെയിൻ സർവീസുകൾ വൈകി. പലയിടത്തും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.വടക്കൻ മേഖലയിലേക്കുള്ള […]
Read more

യുഡിഎഫ് മുന്നണി യോഗം ചേർന്നിട്ട് രണ്ട് മാസം

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസമായി യുഡിഎഫ് മുന്നണി യോഗം ചേരാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികൾ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മേയ് മാസത്തിലാണ് ടീം യുഡിഎഫ് ഒടുവിൽ ഒന്നിച്ചിരുന്നത്. മുന്നണിയുടെ സംസ്ഥാന സമിതി യോഗമാകട്ടെ അതിനും വളരെ മുൻപാണ് നടന്നത്. പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കൾക്കിടയിൽ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല. ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകൾ പറഞ്ഞ് മുന്നണി യോഗം ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി. ഇനി […]
Read more

‘വിജയ്‌ എന്ന മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമാണ് ജനനായകൻ’; എച്ച്. വിനോദ്

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. ഏറെ പ്രതിസന്ധികൾ താണ്ടിയാണ് ജന നായകൻ തിയേറ്ററിൽ എത്തുന്നത്. ഇപ്പോഴിതാ ‘ജന നായകനെ’ വിജയ്‌യുടെ അവസാന ചിത്രമായി കാണരുതെന്നും അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമായി വേണം കാണാൻ എന്നും സംവിധായകൻ എച്ച് വിനോദ് പറയുന്നു. ‘ഇത് അദ്ദേഹത്തിന്റെ […]
Read more

ബി​ഗ് ബോസ് പുതിയ സീസണിൽ ആരൊക്കെ?

കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ് മലയാളം. നടൻ മോഹൻലാലാണ് ഷോയുടെ അവതാരകൻ. ബി​ഗ് ബോസിന്റെ ഏഴ് സീസണുകൾ ഇതുവരെ മലയാളത്തിൽ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. എട്ടാം സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ഇത്തവണ ആരൊക്കെ ബി​ഗ് ബോസിലെത്തുമെന്ന ചോദ്യങ്ങളും ഉയർന്നിരിക്കുകയാണ്. പുറത്തുവരുന്ന പ്രെഡിക്ഷൻ ലിസ്റ്റുകളാണ് ഇപ്പോൾ വൈറാലായി കൊണ്ടിരിക്കുന്നത്. ഇത്തവണ കോമണേഴ്സിനോട് ഏറ്റുമുട്ടാൻ രാഹുൽ ഈശ്വറും നാ​ഗാദേവിയും ഒളിവിൽ പോയ തൊപ്പിയും അടക്കം വമ്പൻ ടീമുകൾ എത്തുമെന്നാണ് […]
Read more

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്, ഇന്ന് മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിക്കും. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂർ, […]
Read more

സ്ഥാനാർഥി നിർണയം; ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി: ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകളുടെ പ്രധാന ഉത്തരവാദിത്വം പാർട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗം അംഗീകരിച്ച അവലോകനരേഖയിലാണ് വിമർശനമുന്നയിച്ചിരിക്കുന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തെക്കുറിച്ചും അവലോകനരേഖയിൽ പറയുന്നു. ‘ഈ തീരുമാനങ്ങളിൽ പങ്കാളികളായ സംസ്ഥാനകമ്മിറ്റിയുടെ ഉന്നതനേതൃത്വം ഇവ ഉണ്ടാക്കിയേക്കാവുന്ന വിപരീതഫലങ്ങൾ മുൻകൂട്ടി കാണുന്നതിലും ഇടപെടുന്നതിലും പരാജയപ്പെട്ടുവെന്നാണ് വിമർശനം. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പരാജയമായാണ് സംസ്ഥാനകമ്മിറ്റി ഈ സ്ഥാനാർഥിത്വങ്ങൾ വിലയിരുത്തിയിരുന്നത്. എന്നാൽ, കേന്ദ്രകമ്മിറ്റി ഇടപെട്ട് ഉത്തരവാദിത്വം സംസ്ഥാന കമ്മിറ്റിക്ക് […]
Read more

മന്ത്രി എൻ.ഷംസുദ്ദീൻ വിദ്യാർഥികളെ പ്രതിഷേധങ്ങളെ അവഗണിച്ചെന്ന് ആരോപണം

ന്യൂഡൽഹി: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപണം. ഡൽഹിയിൽ എത്തിയ മന്ത്രി വിദ്യാർഥി പ്രതിഷേധങ്ങളെ അവഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനമായി കൂടിക്കാഴ്ച നടത്തിയതാണ് ആരോപണത്തിന് അടിസ്ഥാനം. വിദ്യാർഥി പ്രതിഷേധം നടക്കുന്ന ജന്തർ മന്ദറിന് ഏതാനും മീറ്ററുകൾ അകലെയുള്ള കേരള ഹൗസിൽ ആണ് താമസിച്ചതെങ്കിലും വിദ്യാർഥി പ്രതിഷേധത്തെ അവഗണിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. സിജെപി സമരവേദിയിലേക്ക് തിരിഞ്ഞു നോക്കാൻ പോലും മന്ത്രി തയ്യാറായില്ല എന്നാണ് ആരോപണം. കോൺഗ്രസും, ലീഗും […]
Read more

ശബരിമല സ്വർണക്കൊള്ള; പി. എസ് പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് കസ്റ്റഡിയിൽ. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി. എസ് പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി അറിയിച്ചിരുന്നു. 2025-ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019-ല്‍ നടന്നതായി പറയുന്ന സ്വര്‍ണ […]
Read more

കുവൈത്തിലെ കബ്ദ് മേഖലയിലെ മാർക്കറ്റിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റ് പ്രദേശത്ത് വെടിവെപ്പ് നടന്നു. വെടിവെപ്പിൽ ഒരു സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഗൾഫ് പൗരൻ ഉപയോഗിച്ച തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതി സുഡാനീസ് വ്യാപാരിക്ക് നേരെ വെടിയുതിർത്തതെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. വെടിയേറ്റ് വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റതോടൊപ്പം മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുണ്ട്. സംഭവശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. […]
Read more

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാം; കേന്ദ്രമന്ത്രിമാർക്ക് കത്ത് അയച്ച് സോനം വാങ്ചുക്ക്

ന്യൂഡൽഹി: നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് വീണ്ടും ഉപാധികള്‍ മുന്നോട്ട് വെച്ച് സോനം വാങ്ചുക്ക്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ധര്‍മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സുതാര്യമായ ചര്‍ച്ച അനുവദിക്കണം എന്നീ പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് സോനം വാങ്ചുക്ക് രംഗത്തെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആ നിമിഷം നിരാഹാരം അവസാനിപ്പിക്കുമെന്നും സോനം വാങ്ങ് ചുക്ക് വ്യക്തമാക്കി. ഉപാധികളില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികളോട് തല്‍ക്കാലം സമരം […]
Read more

Recent News