പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് കൈമാറും

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ നാളെ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് കൈമാറും. കേസെടുക്കുന്ന കാര്യം ഡിജിപി ആയിരിക്കും തീരുമാനിക്കുക. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷാ ക്രമക്കേടും അന്വേഷിക്കുന്നുണ്ട്. എസ്‌ഐടിയ്ക്ക് ഇതുവരെ നാല്‍പ്പതോളം പരാതികളാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസവും പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടിയുടെ പരിശോധന നടന്നിരുന്നു. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളാണ് പരിശോധിച്ചത്. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പിഎസ്‌സി കൈമാറിയിരുന്നു. ചോദ്യപേപ്പര്‍, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുളള രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൈമാറിയത്

Leave a Reply

Your email address will not be published. Required fields are marked *