Author: Anju Jolly Alex

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ കയറിയാണ് നായ കടിച്ചത്. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് കടിച്ചത്. കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടുപേർക്കും തെരുവ് നായയുടെ കടിയേറ്റു. കാസര്‍കോട് ഉപ്പളയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ജോഡ്ക്കല്ലിലെ ഗുരുപ്രസാദ്-തുളസി ദമ്പതികളുടെ മകന്‍ റിത്തുരാജിനാണ് കടിയേറ്റത്. ഉച്ചയോടെയായിരുന്നു സംഭവം.എറണാകുളത്ത് കരിവേലിപ്പടി മഹാരാജാസ് […]
Read more

ആശുപത്രികളിലെ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ

ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന് മന്ത്രി കെ. മുരളീധരന്‍. കൊടി കെട്ടേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രികളെന്നും ഉച്ചഭക്ഷണം കമ്മ്യൂണിറ്റി കിച്ചണ്‍ വഴി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ആര്‍ക്കുവെണമെങ്കിലും ഭക്ഷണം നല്‍കാമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘സേവനം ചെയ്യുമ്പോള്‍ എന്തിനാണ് ബോര്‍ഡ്? കമ്മ്യൂണിറ്റി കിച്ചണാവുമ്പോള്‍ നമുക്ക് കൊണ്ട് കൊടുക്കാം. ഒരു കുഴപ്പവുമില്ല. ഞാന്‍ കുറച്ചുപേര്‍ക്ക് ഭക്ഷണം കൊടുക്കുന്നു. […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ല; പിണറായിയെ തള്ളി പി. പ്രസാദ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ നേതാവ് പി.പ്രസാദ്. വിഷയം ഇടതുപക്ഷ മുന്നണി ചര്‍ച്ച ചെയ്ത് ഉചിതമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദിച്ചത്. അന്യായമായതോ അനര്‍ഹമായതോ ചോദിച്ചിട്ടില്ലെന്നും പി.പ്രസാദ് പറഞ്ഞു. ഉപനോതാവ് പദവി അടഞ്ഞ അധ്യായമാണെന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പറയുന്നതില്‍ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച തുടരുമെന്ന് […]
Read more

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിനെത്തും

ഓണം ഹിറ്റടിക്കാന്‍ നിവിൻ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് എത്തുന്നു. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം വേള്‍ഡ് വൈഡ് റിലീസിനായാണ് ഒരുങ്ങുന്നത്. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. റിലീസ് തീയതിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മമിത ബൈജുവാണ് ചിത്രത്തില്‍ നിവിന്റെ നായിക. .റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ […]
Read more

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമായിരുന്നു. അതിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനേക്കാൾ വലിയ അംഗീകാരമില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. സെക്രട്ടേറിയറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തും ആഴ്ച്ച തോറും മാധ്യമ സമ്മേളനങ്ങൾ നടത്തിയും സുതാര്യമായ ഭരണശൈലിയാണ് ഉമ്മൻ ചാണ്ടി കാഴ്ചവെച്ചിരുന്നത്. ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെയും സുതാര്യതയുടെയും തെളിവായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഓരോ […]
Read more

രാഷ്ട്രീയം മാത്രം പരിഗണിക്കാൻ കഴിയില്ല; മുഖ്യമന്ത്രിയെ പിന്തുണച്ച് കെ.ബാബു

കൊച്ചി: ഗവൺമെന്റ് പ്ലീഡര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ ബാബു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി. ഡി സതീശനെ കുറ്റപ്പെടുത്താനാകില്ലെന്നും ഒരു യുവ എംപിയുടെ ശുപാര്‍ശയിലാണ് നിയമനം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലായിപ്പോഴും രാഷ്ട്രീയം മാത്രം പരിഗണിക്കാൻ കഴിയില്ലെന്നും യോഗ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും കെ.ബാബു വ്യക്തമാക്കി. പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ വി. ഡി സതീശന്‍ പക്ഷത്തിന് കടുത്ത അതൃപ്തിയാണുള്ളത്.പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെഎസ് യു സംസ്ഥാന പ്രസിഡന്‍റിനോട് […]
Read more

അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും കെഎസ്‌യുവുമായുള്ള തര്‍ക്കത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം കൃഷ്ണലാല്‍ രം​ഗത്ത്. മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണെന്ന് കൃഷ്ണലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിക്കകത്ത് പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്. എന്നാൽ പരാതികള്‍ ആദ്യം മാധ്യമങ്ങളിലെത്തുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും കൃഷ്ണലാല്‍ ചോദിച്ചു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചുകൊണ്ടാണ് കൃഷ്ണലാലിന്റെ കുറിപ്പ് തുടങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെയും […]
Read more

ഉമ്മൻചാണ്ടിയാകുക എന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്; വി.ഡി സതീശൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ പങ്കുവെച്ച അനുസ്മരണക്കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഓർമ്മിപ്പിച്ചു. ‘ഉമ്മൻ ചാണ്ടി’യാകുക എന്നത് മറ്റാർക്കും എളുപ്പത്തിൽ […]
Read more

വീണ വിജയൻ്റെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചി ഇ.ഡി. ഓഫീസിൽ ഇതിനായുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. കേസിലുൾപ്പെട്ട സിഎംആർഎൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും. ഇ.ഡി. ഉദ്യോഗസ്ഥ സംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലെത്തി പരിശോധന നടത്തിയിരുന്നു. പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റുണ്ടെന്നാണ് ലഭിച്ച വിവരം. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. ഉദ്യോഗസ്ഥസംഘം പരിശോധിച്ചിരുന്നു. ഇതും […]
Read more

ജനനായകൻ ഉമ്മൻചാണ്ടി വിട വാങ്ങിയിട്ട് മൂന്നാണ്ട്

തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് മൂന്ന് വർഷം തികയുന്നു. എന്നും ജനങ്ങൾക്കിടയിൽ മാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും നികത്താൻ കഴിയാത്ത വിടവ് ആണ്. രാഷ്ട്രീയത്തിലെ ഉയരങ്ങൾ കീഴടക്കിയിട്ടും, ജനങ്ങൾക്കിടയിൽ ജീവിക്കാനായിരുന്നു ഉമ്മൻ ചാണ്ടി എന്ന നേതാവ് ആഗ്രഹിച്ചത്. ഉമ്മൻചാണ്ടിയുടെ കരസ്പർശം പതിഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. ഏതൊരാൾക്കും ഇടനിലക്കാരനില്ലാതെ നേരിട്ട് സങ്കടം ബോധിപ്പിക്കാവുന്ന ഇടമായിരുന്നു പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്. അധികാരത്തിന്‍റെ വാതിലുകൾ […]
Read more

Recent News