‘ക്രിമിനലുകളെ സംരക്ഷിക്കുന്ന കേന്ദ്രമായി നഗരസഭ മാറി’; വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ബിജെപി ഭരണത്തിൽ തിരുവനന്തപുരം നഗരസഭ പൂര്‍ണ്ണമായും ഭരണസ്തംഭനത്തിലേക്ക് കൂപ്പുകുത്തിയെന്ന് മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ വി. ശിവന്‍കുട്ടി. നഗരസഭ ഓഫീസും അനുബന്ധ ഏജന്‍സികളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറി. ജനജീവിതം ദുസ്സഹമാക്കുന്ന ഭരണപരാജയത്തിനെതിരെ എല്‍ഡിഎഫ് നിരന്തരമായ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, അതിനെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫ് ബിജെപിയുമായി ഒത്തുകളിക്കുകയാണ്. ബിജെപിയുടെ ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ യുഡിഎഫ് നടത്തുന്ന നാടകങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ നീക്കം എന്നും ശിവന്‍കുട്ടി പറഞ്ഞു. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ […]
Read more

