Author: Anju Jolly Alex

പിണറായി വിജയൻ്റെ യാത്ര മുടങ്ങിയ സംഭവം; കേരളാ ഹൗസിന് വീഴ്ച സംഭവിച്ചതായി വിവരം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങിയ സംഭവത്തില്‍ കേരളാ ഹൗസിന് വീഴ്ച സംഭവിച്ചതായി വിവരം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര അലംഭാവം ഉണ്ടായി. പ്രോട്ടോകോള്‍ ഓഫീസര്‍ കൃത്യമായി വിവരങ്ങള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് മുന്‍പുളള ഗേറ്റ് മാറിയ വിവരം ഉദ്യോഗസ്ഥന്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 2.50 നുളള വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് പിണറായി വിജയന് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കയറാനായില്ല.
Read more

പെൺസുഹൃത്തുമായി വഴക്കിട്ടു; യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അങ്കോള സ്വദേശി നാഗേന്ദ്രയാണ് മരിച്ചത്. പെൺസുഹൃത്ത് രമ്യയെ കാറിനുള്ളിൽ വച്ച് കുത്തിയ ശേഷമായിരുന്നു ആത്മഹത്യ. കുത്തേറ്റ യുവതിയും ഡ്രൈവറും കാറിന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ 6 വർഷമായി അടുപ്പത്തിലായിരുന്ന പെൺസുഹൃത്തുമായി വഴക്കിട്ട യുവാവാണ് നടുറോഡിൽ കാർ സ്ഫോടനത്തിലൂടെ തകർത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിനും അങ്കോളയ്ക്കും മധ്യേയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലെ വഴക്കിനൊടുവിൽ രാവിലെ കാബ് വിളിച്ചെത്തിയ നാഗേന്ദ്ര നിർബന്ധിച്ച് തന്നെ കയറ്റി […]
Read more

എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ. ആര്‍ മീര

കൊച്ചി: എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ. ആര്‍ മീര. കലാച്ചി നോവലുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നോട്ടീസ് അയച്ചത്. ഫേസ്ബുക്കിലൂടെ കെ. ആര്‍ മീര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തില്‍ തനിക്കെതിരെ അവമതിപ്പ് സൃഷ്ടിച്ചതായി ബോധ്യപ്പെട്ടതായി കെ. ആര്‍ മീര പറഞ്ഞു. നിയമനടപടിക്ക് മുന്നോടിയായി അഭിഭാഷകന്‍ മുഖേന വക്കീല്‍ നോട്ടീസ് അയയ്ക്കുകയാണെന്നുമാണ് കെ. ആര്‍ മീര കുറിപ്പില്‍ പറഞ്ഞത്. നോട്ടീസില്‍ രേഖപ്പെടുത്തിയ തീയതിക്കകം താന്‍ ആവശ്യപ്പെട്ട വിധത്തിലുള്ള […]
Read more

ടി20 കരിയറിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പ്രസിദ്ധ് കൃഷ്ണ

ടി20 കരിയറില്‍ ഒരു നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. തുടര്‍ച്ചയായ രണ്ട് ടി20 ഇന്നിങ്‌സുകളിലായി 125 റണ്‍സ് വഴങ്ങുന്ന ലോകത്തിലെ ആദ്യത്തെ ബൗളറായി താരം മാറി. അയര്‍ലന്‍ഡിനെതിരായ ബെല്‍ഫാസ്റ്റ് മത്സരത്തില്‍ നാല് ഓവറില്‍ വിക്കറ്റൊന്നും വീഴ്ത്താതെ 57 റണ്‍സാണ് താരം വഴങ്ങിയത്. 2023-ല്‍ ഗുവാഹത്തിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 68 റണ്‍സ് വഴങ്ങിയതായിരുന്നു ഇതിന് മുന്‍പുള്ള മോശം പ്രകടനം. ഏഴാം ഓവറില്‍ ആക്രമണത്തിനെത്തിയ വലം കൈയ്യൻ പേസര്‍ മികച്ച തുടക്കമാണ് […]
Read more

ഒമാൻ ഭരണാധികാരി ഞായറാഴ്ച്ച ഫ്രാൻസ് സന്ദർശിക്കും

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ച ഫ്രാൻസ് സന്ദർശിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റ് ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സുൽത്താന്റെ രണ്ട് ദിവസത്തെ സന്ദർശനം. ജൂൺ 28 മുതൽ 29 വരെയാണ് സന്ദർശനമെന്ന് റോയൽ കോർട്ട് ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഒമാനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജം തുടങ്ങി വിവിധ […]
Read more

കുവൈത്തിലെ വലിയ പ്രവാസി തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമായി മാറി ഇന്ത്യക്കാർ. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചാണിത്. ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 5,78,900 ഇന്ത്യൻ തൊഴിലാളികളാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനമാണ്. 2025 ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം 30.4 ലക്ഷമായി ഉയർന്നു. 2024-നെ അപേക്ഷിച്ച് ഇത് 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇന്ത്യക്കാർക്ക് […]
Read more

ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേലിനെതിരെ പീഡന പരാതി

ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേലിനെതിരെ പീഡന പരാതി. അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന് വേണ്ടി കളിക്കുന്ന അഭിഷേക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ വിശ്വസ്തനായ താരമാണ്. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസിനാണ് പെൺകുട്ടിയും മാതാവും ചൊവ്വാഴ്ച പരാതി നല്‍കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി അഭിഷേകുമായി ബന്ധമുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അഭിഷേക് വിവാഹ […]
Read more

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ മുഖ്യമന്ത്രി വി. ഡി സതീശനും സര്‍ക്കാരിനുമെതിരെ കെ. എന്‍ ബാലഗോപാല്‍ എംഎല്‍എ. ഉത്തരവാദിത്വം മുഴുവന്‍ മുന്‍ സര്‍ക്കാന്റേതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാര്‍ അത്തരത്തില്‍ ഒരു അനുവാദവും നല്‍കിയിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിലെ ഒരു വിഭാഗത്തെ പ്രോത്സാഹിപ്പിച്ചു. അത് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ആണെന്നും കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ വിഷയം കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും […]
Read more

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് വീണ്ടും മരണം

തൃശൂർ: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. തൃശൂർ അരിമ്പൂർ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പെയിന്റിങ് തൊഴിലാളിയായ വൈശാഖിന് തിങ്കളാഴ്ചയായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. വെളുത്തൂർ മുനയത്താണ് ഇയാൾ താമസിക്കുന്നത്. സംസ്കാരം വൈകിട്ട് നാല്‌ മണിയ്ക്ക് വടുക്കര SNDP സ്മാശനത്തിൽ നടന്നു. അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ബുധനാഴ്ച […]
Read more

2026 കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026ലെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ആണ് കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ 79,717 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ മാര്‍ക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി. മാത്തമാറ്റിക്‌സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്‍ രാജവിനാണ് ഒന്നാം റാങ്ക്. […]
Read more

Recent News